പട്ടിണി സമരത്തിനൊരുങ്ങി അഭിഭാഷക ക്ലർക്കുമാർ

കൽപറ്റ: കേരളത്തിലെ മുഴുവൻ കോടതികളിലും ഇ ഫയലിംഗ് നടപ്പിലാക്കുകയും കൈയെഴുത്ത് അപേക്ഷകൾ സ്വീകരിക്കുകയില്ലായെന്ന ഹൈകോടതി പുറപ്പെടുവിപ്പിച്ച ഇ-ഫയലിങ്ങ് നിർദ്ദേശത്തോടു കൂടി പതിനായിരങ്ങൾ തൊഴിൽ ചെയ്യുന്ന ഒരു തൊഴിൽ മേഖല തുടച്ചു നീക്കപ്പെടുന്ന അവസ്ഥക്കെതിരെയും ഇ-ഫയലിങ് അപാകതകൾ പരിഹരിക്കുക, അഭിഭാഷക ക്ലർക്കുമാരുടെ തൊഴിൽ സംരക്ഷിക്കുക, ഫിസിക്കൽ ഫയലിംഗ് നിലനിർത്തുക, പകർപ്പ് അപേക്ഷ പൂർണ്ണമായും ഫിസിക്കലാക്കുക, കൈയ്യെഴുത്തു പ്രതികൾ ഫയലിൽ സ്വീകരിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് തിരുവോണ നാളിൽ ഹൈക്കോടതിക്ക് മുമ്പിൽ പട്ടിണി സമരം നടത്തുവാൻ തീരുമാനിച്ചു.കൽപറ്റ പുത്തൂർ വയൽ എം.എസ് സ്വാമിനാഥൻ ഹാളിൽ നടന്ന അഡ്വക്കേറ്റ് ക്ലർക്ക്സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ യോഗവും കെ.പി രാമൻ നായർ എന്റോവ്മെന്റ് വിതരണവും ടി .സിദ്ധിഖ് എം.എൽ.എ നിർവ്വഹിച്ചു. സംസ്ഥാന പ്രസിഡണ്ട് വി. രവിന്ദ്രന്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൗൺസിലിൽ ഗവൺമെന്റ് പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വ. എം.കെ. ജയ പ്രമോദ്, ബാർ അസോസിയേഷൻ പ്രസിഡണ്ട് അഡ്വ: എ.ജെ. ആന്റണി, സംസ്ഥാന കമ്മറ്റിയംഗങ്ങളായ കെ.പ്രകാശൻ, സി.പ്രദീപൻ, ട്രഷറർ എ. കൃഷ്ണൻ കുട്ടി നായർ, വൈസ് പ്രസിഡന്റ് എസ്. ദീലിപ് , ജില്ലാ പ്രസിഡണ്ട് എം.എം. രാമനാഥൻ, യൂണിറ്റ് സെക്രട്ടറി കെ. രാഗിണി തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി വി.കെ രാജേന്ദ്രൻ സ്വാഗതം പറഞ്ഞ യോഗത്തിന് ടി.ഡി രാജപ്പൻ നന്ദിയും രേഖപ്പെടുത്തി.എസ്.എസ്.എൽ.സിക്ക് മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ മക്കൾക്കും എം.ബി.ബി.എസിന് ഉന്നത വിജയം നേടിയ ഡോ. ശ്രദ്ധാ ജയരാജ് (കോഴിക്കോട്), ഡോ. പി.വി. വൈശാഖ്(കണ്ണൂർ)എന്നിവരെയും ആദരിച്ചു.

ശുചിത്വ മിഷനില്‍ കോ-ഓര്‍ഡിനേറ്റര്‍ നിയമനം

ശുചിത്വ മിഷനില്‍ ഐ.ഇ.സി അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. ബിരുദം, ജേണലിസത്തില്‍ പി.ജി ഡിപ്ലോമ അലെങ്കില്‍ ബി.എ ജേണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷനാണ് യോഗ്യത. രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയം അഭികാമ്യം. ഉദ്യോഗാര്‍ത്ഥികള്‍

മാണിക്യ ജൂബിലി ആഘോഷിച്ചു.

കൽപ്പറ്റ : വൈത്തിരി പ്രാഥമിക സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് മാണിക്യ ജൂബിലി വിവിധ പരിപാടികളോടെ ആഘോഷിച്ചു. ബാങ്കിന്റെ മുൻ പ്രസിഡന്റ്‌ വി.പി. ശങ്കരൻ നമ്പ്യാരെ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ്

പഴങ്ങൾ ജ്യൂസ് രൂപത്തിൽ കഴിക്കാനാണോ കൂടുതൽ ഇഷ്ടം? എങ്കിൽ സൂക്ഷിക്കുക, മുന്നറിയിപ്പുമായി സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റ്

സെലിബ്രിറ്റി ന്യൂട്രീഷ്യനിസ്റ്റായ ഡോ. സിദ്ധാന്ത് ഭാർഗവ നിരവധി ഫിറ്റ്നസ് ടിപ്സുകളാണ് സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ളത്. ആലിയ ഭട്ട്, അനന്യ പാണ്ഡെ, സാറാ അലി ഖാൻ തുടങ്ങിയ സെലിബ്രിറ്റികൾക്ക് വേണ്ട നിരവധി ടിപ്സുകൾ ഡോ. സിദ്ധാന്ത്

ഒഴിവാക്കുക! ഈ മൂന്ന് ഭക്ഷണങ്ങൾ നിങ്ങളുടെ മുഖത്ത് വേഗത്തിൽ പ്രായക്കൂടുതല്‍ തോന്നിപ്പിക്കും

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനായി ഭക്ഷണകാര്യത്തില്‍ ഏറെ ശ്രദ്ധ വേണം. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍, സംസ്കരിച്ച ഭക്ഷണങ്ങള്‍, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ തുടങ്ങിയവയൊക്കെ ചര്‍മ്മത്തെ മോശമാക്കുകയും മുഖത്ത് പ്രായം തോന്നിക്കാന്‍ കാരണമാവുകയും ചെയ്യും. അത്തരത്തില്‍

യാത്രക്കാര്‍ക്ക് സന്തോഷ വാര്‍ത്ത, മാറ്റങ്ങളുമായി റെയിൽവേ; റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും

ചെന്നൈ: ടിക്കറ്റ് റിസർവേഷനിൽ ആശ്വാസ നടപടിയുമായി ഇന്ത്യൻ റെയിൽവേ. ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇനി 8 മണിക്കൂർ മുൻപ് പ്രസിദ്ധീകരിക്കും. ഇപ്പോൾ യാത്ര തുടങ്ങുന്നതിന് നാല് മണിക്കൂർ മുൻപാണ് റിസർവേഷൻ ചാർട്ട് തയാറാക്കുന്നത്. ടിക്കറ്റ്

സ്വര്‍ണവില ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് സ്വര്‍ണവില. ഇന്ന് 120 രൂപയാണ് കുറഞ്ഞത്. 71,320 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 15 രൂപ കുറഞ്ഞു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.