ബിൽഡിങ് നമ്പർ നല്‍കാന്‍ 10,000 രൂപ കൈക്കൂലി വാങ്ങി; പഞ്ചായത്ത് സെക്രട്ടറിയെ കഠിന തടവിന് ശിക്ഷിച്ച് കോടതി

തൃശൂര്‍: കൈക്കൂലി കേസില്‍ പഞ്ചായത്ത് സെക്രട്ടറിയെ വിജിലൻസ് കോടതി കഠിന തടവിന് ശിക്ഷിച്ചു. പാലക്കാട് ‌കൊല്ലങ്കോട് പഞ്ചായത്തിൽ 2007 ല്‍ സെക്രട്ടറി ആയിരുന്ന അബ്ദുൾ ഹക്കീമിനെയാണ് മൂന്ന് വര്‍ഷം വീതം കഠിന തടവിന് ശിക്ഷിച്ചത്. 1,00,000 രൂപ പിഴയും അടക്കണം. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.

പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ അബ്ദുൾ ഹക്കീം 10,000 രൂപ കൈക്കൂലി വാങ്ങിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ശിക്ഷാ നടപടി. ജി പ്രകാശൻ എന്നയാളുടെ സായി മെഡിക്കൽ സെന്റർ എന്ന സ്ഥാപനത്തിന് ബിൽഡിങ് നമ്പർ ലഭിക്കുന്നതിനായി സമർപ്പിച്ച ഡീവിയേഷൻ പ്ലാൻ അംഗീകരിച്ച് നൽകാൻ പ്രതി 10,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരനോട് നേരത്തെ മേടിച്ച 6000 രൂപക്ക് പുറമെ ആയിരുന്നു വീണ്ടും കൈക്കൂലി ആവശ്യപ്പെട്ടതും കയ്യോടെ പിടിക്കപ്പെട്ടതും. തൃശൂർ‌ വിജിലന്‍സ് ഡി.വൈ.എസ്.പി യായിരുന്ന സഫിയുള്ള സെയ്ദിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘമാണ് അബ്ദുൾ ഹക്കീമിനെ കൈയോടെ പിടികൂടിയത്. തുടർന്ന് ഡി വൈ എസ് പി ആയിരുന്ന കെ സതീശനാണ് അന്വേഷണം പൂർത്തികരിച്ച് കോടതിയില്‍ കുറ്റപത്രം സമർപ്പിച്ചത്.

കേസിൽ പ്രതിയായ അബ്ദുൾ ഹക്കീമിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ തൃശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ശ്രീ ജി അനിൽ, രണ്ട് വകുപ്പുകളിലായിട്ടാണ് 3 വര്‍ഷം വീതം കഠിന തടവിനും 1,00,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. കഠിനതടവ്‌ ഒന്നിച്ചനുഭവിച്ചാല്‍ മതിയെന്നും വിധിന്യായത്തില്‍ പറയുന്നു. പിഴസംഖ്യ അടക്കാത്തപക്ഷം 1 വർഷം അധിക കഠിന തടവ് അനുഭവിക്കേണ്ടി വരും. വിജിലന്‍സിന് വേണ്ടി പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ശ്രീ. സ്റ്റാലിന്‍ ഇ ആര്‍ ഹാജരായി.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം

മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന്‍ കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന്‍ ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍

നാടിൻറെ ഉത്സവമായി കർഷക ദിനാചരണം

കാവുംമന്ദം: മലയാള വർഷാരംഭത്തോടനുബന്ധിച്ച് കൃഷി വകുപ്പിന്റെ സഹകരണത്തോടെ കർഷക ദിനം വിപുലമായി ആചരിച്ച് തരിയോട് ഗ്രാമപഞ്ചായത്ത്. മികച്ച കർഷകരെ ആദരിച്ചും തൈകൾ വിതരണം നടത്തിയും കർഷകവൃത്തിയിലേക്ക് ജനങ്ങളെ കൂടുതൽ ആകർഷിക്കുന്ന പദ്ധതികൾ വിശദീകരിച്ചും നടത്തിയ

തൊഴിലാളികള്‍ ഓഗസ്റ്റ് 30 നകം വിവരങ്ങള്‍ നല്‍കണം

ചുമട്ടുതൊഴിലാളി ക്ഷേമ ബോര്‍ഡില്‍ അംഗങ്ങളായ സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ അംഗത്വ വിവരങ്ങള്‍ എ.ഐ.ഐ.എസ് സോഫ്റ്റ്‌വെയറില്‍ ഓഗസ്റ്റ് 30 നകം നല്‍കണമെന്ന് ചെയര്‍മാന്‍ അറിയിച്ചു. ആധാര്‍ കാര്‍ഡ്, 6 (എ) കാര്‍ഡ് (സ്‌കാറ്റേര്‍ഡ് തൊഴിലാളികള്‍ അംഗത്വ

കേരളോത്സവം 2025: ലോഗോ എന്‍ട്രി ക്ഷണിച്ചു

സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2025 ലോഗോയ്ക്ക് എന്‍ട്രികള്‍ ക്ഷണിച്ചു. എന്‍ട്രികള്‍ എ-ഫോര്‍ സൈസില്‍ മള്‍ട്ടി കളറില്‍ പ്രിന്റ് ചെയ്ത് ഓഗസ്റ്റ് 20 ന് വൈകിട്ട് അഞ്ചിനകം

എന്‍ ഊരിലെ ടിക്കറ്റ് കൗണ്ടര്‍ സമയം ദീര്‍ഘിപ്പിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തിലെ ടിക്കറ്റ് കൗണ്ടറിന്റെ പ്രവൃത്തി സമയം രാവിലെ ഒന്‍പത് മുതല്‍ വൈകിട്ട് അഞ്ച് വരെ ദീര്‍ഘിപ്പിച്ചതായി സെക്രട്ടറി അറിയിക്കുന്നു.

അപേക്ഷ ക്ഷണിച്ചു

പൊഴുതന ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പാക്കുന്ന മട്ടുപ്പാവിലെ പച്ചക്കറി കൃഷി, എസ്.സി വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ്പ് വിതരണ പദ്ധതികളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷകള്‍ ഓഗസ്റ്റ് 22 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണം. ഫോണ്‍-

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.