മതങ്ങൾക്കും ജാതികൾക്കുമതീതമായി പരശ്ശതം പേർ ധീര രക്തസാക്ഷിത്വം വഹിച്ചും പരസഹസ്രം പേർ കഠിനാധ്വാനം ചെയ്തും നേടിയെടുത്തതാണ് രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്നും മണിപ്പൂരിലും ഹരിയാനയിലും അരങ്ങേറിക്കൊണ്ടിരിക്കുന്ന അനിഷ്ട സംഭവങ്ങൾ രാജ്യത്തിന്റെ നാനാത്വത്തിൽ ഏകത്വമെന്ന പൈതൃകത്തെ തകർക്കുന്നതാണെന്നും കമ്പളക്കാട് മദ്റസത്തുൽ അൻസാരിയ്യാ എസ്.കെ. എസ്.ബി വി യൂണിറ്റ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ ഫ്രീഡം ഡയലോഗ് അഭിപ്രായപ്പെട്ടു. സ്വദ്ർ മുഅല്ലിം ഹാരിസ് ബാഖവി കമ്പളക്കാട് അദ്ധ്യക്ഷനായി. വാർഡ് മെമ്പർ ചേനോത്ത് നൂരിഷ ഉദ്ഘാടനം ചെയ്തു. കമ്മിറ്റി സെക്രട്ടറി പി.ടി അശ്റഫ് പതാക ഉയർത്തി. 11സ്വാതന്ത്ര്യ സമര സേനാനികളെ 11 വിദ്യാർഥികൾ പരിചയപ്പെടുത്തി. പി.സി ഇബ്റാഹിം ഹാജി, വി.പി സലീം, കെ.കെ ഷാജി, സി.എച്ച് മൊയ്തു ഹാജി, നജീം ബാഖവി, സാജിദ് വാഫി, അയ്യൂബ് മൗലവി, റഫീഖ് യമാനി സംസാരിച്ചു. മദ്റസാ ലീഡർ മുഹമ്മദ് റിഷാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മുഹമ്മദ് ഹനാൻ ആന്റ് ടീം ദേശ ഭക്തി ഗാനവും മുഹമ്മദ് സിനാൻ ആന്റ് ടീം ദേശീയ ഗാനവും ആലപിച്ചു. എസ്. കെ എസ് ബി.വി പ്രസിഡണ്ട് മുഹമ്മദ് ഖാസിം സ്വാഗതവും ട്രഷറർ അമീൻ വി.പി.സി നന്ദിയും പറഞ്ഞു

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്