മീനങ്ങാടി, മേപ്പാടി, മാനന്തവാടി പോളിടെക്നിക് കോളേജുകളിലെ ഒന്നാം വര്‍ഷ ക്ലാസ്സുകളിലേക്ക് റെഗുലര്‍ പോളിടെക്നിക് കോളേജ് പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള ജില്ലാതല കൗണ്‍സിലിംഗ് ആഗസ്റ്റ് 18 ന് രാവിലെ 8 മുതല്‍ മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ നടക്കും. കൗണ്‍സിലംഗിന് ഓണ്‍ലൈന്‍ സ്പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയവര്‍ മീനങ്ങാടി ഗവ. പോളിടെക്നിക് കോളേജില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്ത് കൗണ്‍സിലിംഗില്‍ പങ്കെടുക്കണം. എസ്.എസ്.എല്‍.സി, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്, സ്വഭാവ സര്‍ട്ടിഫിക്കറ്റ്, ജാതി സംവരണം, മറ്റു സംവരണങ്ങള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ ഹാജരാക്കണം. ഫോണ്‍: 9446162634, 9400441764, 940052545.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍