സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും ഉയര്‍ന്നു. പവന്റെ വില 37,880 രൂപയായാണ് ഉയര്‍ന്നത്. ഒക്ടോബറിലെ ഏറ്റവും ഉയര്‍ന്ന വിലയാണത്. 280 രൂപയുടെ വില വര്‍ധനവാണ് ഒരു പവന്‍ സ്വര്‍ണത്തിനുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 35 രൂപ കൂടി 4735 രൂപയായി.
ആഗോള വിപണിയുടെ വില വര്‍ധനവാണ് ഇന്ത്യയിലും പ്രതിഫലിക്കുന്നത്. ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണത്തിന് കരുത്തായത്. പല രാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വ്യാപനമുണ്ടാവുമെന്ന ആശങ്ക ജനങ്ങളെ സ്വര്‍ണത്തില്‍ നിക്ഷേപിക്കാന്‍ പ്രേരിപ്പിക്കുന്നു.
അടുത്തയാഴ്ച യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതും ജനങ്ങളില്‍ മഞ്ഞലോഹത്തോടുള്ള താല്‍പര്യം വര്‍ധിപ്പിച്ചിട്ടുണ്ട്
.യു.എസിന്റെ ഉത്തേജന പാക്കേജ്, യുറോപ്യന്‍ യുണിയന്‍- യു.കെ ചര്‍ച്ചകള്‍, യു.എസിന്റെ മൂന്നാംപാദ ജി.ഡി.പി, യു.എസ് തെരഞ്ഞെടുപ്പ്, കോവിഡ് വ്യാപനം എന്നിവയെല്ലാമാവും വരും ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിക്കുക.