തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കണം- ജില്ലാ ആസൂത്രണ സമിതി

തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതി നിര്‍വ്വഹണം കാര്യക്ഷമമാക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദ്ദേശം നല്‍കി. സെപ്തംബര്‍ മാസത്തില്‍ ഫണ്ട് വിനിയോഗത്തിന്റെ പുരോഗതി വിലയിരുത്തി തദ്ദേശ സ്ഥാപനങ്ങള്‍ കര്‍മ്മ പദ്ധതി ആസൂത്രണം ചെയ്യണം. ആഗസ്റ്റ്‌വരെയുള്ള പ്രവര്‍ത്തനങ്ങള്‍ ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ ആദ്യവാരത്തില്‍ അവലോകനം നടത്തണം. മൂന്നുമാസത്തിനുള്ളില്‍ ഫണ്ടുകള്‍ ഫലപ്രദമായി വിനിയോഗിക്കാന്‍ കഴിയണം. 2023-24 വാര്‍ഷിക പദ്ധതിയുടെ പുരോഗതിയും യോഗത്തില്‍ അവലോകനം ചെയ്തു. ജില്ലാ വികസന ഫണ്ട് വിനിയോഗത്തില്‍ തദ്ദേശ സ്ഥാപനതലത്തില്‍ നിലവില്‍ 14.64 ശതമാനം വികസന ഫണ്ട് വിനിയോഗിച്ച് ജില്ല സംസ്ഥാനതലത്തില്‍ എട്ടാം സ്ഥാനത്താണ്. 2021-22 ലെ ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗവും യോഗത്തില്‍ വിലയിരുത്തി. 2022-23 ലെ ഹെല്‍ത്ത് ഗ്രാന്റ് പ്രോജക്ടുകള്‍ തയ്യാറാക്കി ആസൂത്രണ സമിതിക്ക് നല്‍കണമെന്നും യോഗം നിര്‍ദ്ദേശിച്ചു. വിവിധ വകുപ്പുകളില്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പുരോഗതിയും യോഗത്തില്‍ വിലയിരുത്തി. തദ്ദേശ സ്ഥാപന തലത്തില്‍ പി.ഇ.സി മീറ്റിംഗ് ചേര്‍ന്ന് വിദ്യാര്‍ത്ഥികളുടെ പഠന പുരോഗതി വിലയിരുത്തണം. സ്പീച്ച് ആന്റ് ഒക്യുപ്പേഷണല്‍ തെറാപ്പി ആവശ്യമുള്ളവര്‍, പഠന വൈകല്യം നേരിടുന്ന കുട്ടികളുടെയും ലിസ്റ്റ് തയ്യാറാക്കി ത്രിതല പഞ്ചായത്തുകളുടെ സഹായത്തോടെ ക്യാമ്പ് നടത്തി ആവശ്യമായ സഹായങ്ങള്‍ ഇവര്‍ക്ക് ലഭ്യമാക്കണം. ഏര്‍ലി ഇന്റര്‍വെന്‍ഷന്റെ ഭാഗമായുള്ള ആരോഗ്യവകുപ്പിന്റെ മൊബൈല്‍ ക്ലിനിക്കിന്റെ പര്യടനം നടത്തുന്ന സ്ഥലങ്ങല്‍ മുന്‍കൂട്ടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ലഭ്യമാക്കണം. സുല്‍ത്താന്‍ ബത്തേരിയിലെയും പടിഞ്ഞാറത്തറയിലെയും എ.ബി.സി സെന്ററുകളുടെ പുരോഗതിയും യോഗം വിലയിരുത്തി. വളര്‍ത്തുനായകള്‍ക്കുള്ള ലൈസന്‍സ്, നായകള്‍ക്കുള്ള പേവിഷ പ്രതിരോധ കുത്തിവെയ്പ്പിന്റെ പുരോഗതിയും യോഗത്തില്‍ ചര്‍ച്ചചെയ്തു. ശുചിത്വ വയനാട് ലക്ഷ്യമാക്കി ശുചിത്വ മിഷന്‍ തയ്യാറാക്കിയ മാസ്റ്റര്‍ പ്ലാനും യോഗത്തില്‍ അവതരിപ്പിച്ചു. സമഗ്ര കോളനി വികസന പദ്ധതിയുടെ പുരോഗതിയും യോഗം വിലയിരുത്തി.
ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ്, ഡെപ്യൂട്ടി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി അനില്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു

എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്

ഫാര്‍മസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കല്‍ ഓഫീസിന് കീഴിലെ സര്‍ക്കാര്‍ ഹോമിയോ ആശുപത്രി/ഡിസ്‌പെന്‍സറി/പ്രൊജക്ടുകളില്‍ ഫാര്‍മസിസ്റ്റ് (ഗ്രേഡ് കക) തസ്തികകളിലെ താത്ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. എസ്.എസ്.എല്‍.സി, എന്‍.സി.പി/ സി.സി.പിയാണ് യോഗ്യത. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍രേഖയുടെ അസലും

ജവഹർ ബാൽ മഞ്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

മാനന്തവാടി: ജവഹർ ബാൽ മഞ്ച് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പായോട് യൂണിറ്റിൽ വച്ച് സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ചെയർമാൻ ഡിന്റോ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ കോഡിനേറ്റർ ജിജി വർഗീസ് അധ്യക്ഷയായിരുന്നു.

സംസ്ഥാന ജൂനിയർ അത്‌ലറ്റിക്സ് മീറ്റ് ജാവലിൻ ത്രോയിൽ സ്വർണ്ണം നേടി നമിത എ.ആർ

തിരുവനന്തപുരത്ത് നടന്ന സംസ്ഥാന ജൂനിയർ അത് ലറ്റിക്സ് മീറ്റിൽ ജാവലിൻ ത്രോ യിൽ സ്വർണ്ണ മെഡൽ നേടി നാടിന്റെ അഭിമാനമായി നമിത എ.ആർ. വാരാമ്പറ്റ ഗവ: ഹൈസ്കൂൾ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ്. അരിക്കളം രാമൻ,

ഇത് ഇലക്ട്രിക് വണ്ടിയാ സാറേ ലൈസൻസ് വേണ്ട!.. അങ്ങനെയല്ല, ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് എംവിഡി

തിരുവനന്തപുരം: ഇലക്ട്രിക് സ്‌കൂട്ടറുകൾ ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന് മോട്ടോർ വെഹിക്കിൾ ഡിപാർട്‌മെന്റ്( എംവിഡി). പരമാവധി വേഗത മണിക്കൂറിൽ 25 കിലോമീറ്ററിൽ താഴെ ഉള്ളതും ബാറ്ററി പാക്ക് ഒഴികെ ഉള്ള വാഹനത്തിന്റെ ഭാരം 60

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ

ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.