കേരളത്തിൽ കെഎസ്ആർടിസിയെ പുനഃരുദ്ധരിക്കാൻ സംസ്ഥാന സർക്കാർ. പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ 4100 കോടി രൂപ ധനസഹായം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു. മാത്രമല്ല, എല്ലാ സ്ഥിര ജീവനക്കാർക്കും പ്രതിമാസം 1500 രൂപവീതം ഇടക്കാല ആശ്വാസമായി നൽകും.
കെഎസ്ആർടിസി എം പാനൽ ജീവനക്കാരെ പിരിച്ചുവിടില്ലെന്നും പകരമായി സ്വിഫ്റ്റ് എന്ന സബ്സിഡറി കമ്പനിയിൽ ഇവർക്ക് നിയമനം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനൊപ്പം കെഎസ്ആർടിസിയുടെ 961 കോടിയുടെ പലിശ സർക്കാർ എഴുതിതള്ളുമെന്നും അദ്ദേഹംഅറിയിച്ചു. ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിൽ പത്ത് വർഷം സേവനം ലഭിച്ചവരും പിഎസ്സി-എംപ്ലോയ്മെന്‍റ് വഴി നിയമനം ലഭിച്ചവരെയും സ്ഥിരപ്പെടുത്തും.
സംസ്ഥാനത്തിൽ കൊവിഡ് പകര്‍ച്ചവ്യാധി ഗതാഗത മേഖലയില്‍ വലിയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. നേരത്തെ ലോക്ക് ഡൌണ്‍ സമയത്ത് പൊതു ഗതാഗതം സ്തംഭിച്ചിരുന്നു. ഇപ്പോഴും സാധാരണ നിലയിലേക്ക് ഗതാഗത സംവിധാനങ്ങള്‍ തിരിച്ചു വന്നിട്ടില്ല. അതിനാല്‍ ഇത് കെഎസ്ആർടിസിയുടെ നില വളരെ പരുങ്ങലിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞ വാക്ക് കൃത്യമായി പാലിച്ചിട്ടുണ്ടെന്നും കഴിഞ്ഞ രണ്ടുവര്‍ഷവും 1000 കോടി രൂപ വീതം കെഎസ്ആർടിസിക്ക് നല്‍കിയതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. എന്നാല്‍ യുഡിഎഫിന്‍റെ അഞ്ചുവര്‍ഷ ഭരണകാലത്ത് കെഎസ്ആർടിസിക്ക് ആകെ നല്‍കിയ ധനസഹായം 1220 കോടി രൂപ മാത്രമാണ്. എന്നിട്ടുപോലും സര്‍ക്കാരിന്‍റെ അവഗണനയെക്കുറിച്ച് പല കോണുകളില്‍നിന്നും വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്. വിമര്‍ശിക്കാന്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഇന്ത്യന്‍ റെയില്‍വെയെ പോലും വിറ്റു കാശാക്കുന്നതിന് കൂട്ടുനിന്ന കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയുടെ ട്രേഡ് യൂണിയനാണെന്നത് എന്നതൊരു വിരോധാഭാസമാണെന്നും പിണറായി ചോദിച്ചു.

എസ്.കെ.ജെ.എം മുസാബഖ;ജൂറി ശിൽപ്പശാല സംഘടിപ്പിച്ചു
കൽപ്പറ്റ:കലകൾ വിദ്യാർഥികളിൽ വ്യക്തിത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതാണെന്നും ഒന്നിടവിട്ട വർഷങ്ങളിൽ ജംഇയ്യത്തുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ നടത്തിവരുന്ന ഇസ് ലാമിക കലാമേള വിദ്യാർഥികളുടെ പാഠ്യ പഠ്യേതര വിഷയങ്ങളിൽ സൃഷ്ടിക്കുന്ന പ്രതിഫലനങ്ങൾ വളരെ വലുതാണെന്നും