സ്വകാര്യമേഖലയിലെ തൊഴിലവസരങ്ങള്‍ കണ്ടെത്തുന്നതിന് ഉദ്യോഗദായകരെയും ഉദ്യോഗാര്‍ത്ഥികളെയും ഒരേ ദിവസം ഒരേ വേദിയില്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ സുല്‍ത്താന്‍ ബത്തേരിയില്‍ ഡബ്ല്യു.എം.ഒ ഇംഗ്ലീഷ് സ്‌ക്കൂളില്‍ ആഗസ്റ്റ് 20 ന് മിനി ജോബ് ഫെസ്റ്റ് നടത്തും. ജില്ലയിലെയും ജില്ലക്ക് പുറത്തുള്ളതുമായ 20 ല്‍പരം പ്രമുഖ ഉദ്യോഗദായകര്‍ മേളയില്‍ പങ്കെടുക്കും. അഞ്ഞൂറിലധികം ഒഴിവുകളുണ്ട്. മേളയില്‍ പങ്കെടുക്കുന്നവര്‍ ആഗസ്റ്റ് 19 നകം https://rb.gy/kwmyl എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്ത് രാവിലെ 9 ന് സ്‌കൂളില്‍ എത്തിച്ചേരണം. ഫോണ്‍: 04936 202534, 04936 221149.

ഓഫീസ് കമ്പ്യൂട്ടറിൽ നിങ്ങൾ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നുണ്ടോ? എങ്കിൽ സൂക്ഷിക്കുക, കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ
ദില്ലി: ഓഫീസ് കമ്പ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നവർക്ക് കർശന മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. ഇതുസംബന്ധിച്ച് കേന്ദ്ര സർക്കാരിന്‍റെ ഇലക്‌ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) മുന്നറിയിപ്പ് പുറത്തിറക്കി. ഓഫീസിലെ ഡിവൈസുകളിൽ നിന്നും