കൂടെ അഭിനയിച്ചതില്‍ ഏറ്റവും മോശം നായികയുടെ പേര് വെളിപ്പെടുത്തി തമിഴിലെ ഭാഗ്യനടന്‍ അഥര്‍വ. തന്റെ കൂടെ അഭിനയിച്ചതില്‍ വെച്ചും ഏറ്റവും മോശം നടി അമല പോളാണെന്ന് അഥര്‍വ പറയുന്നു.
‘മധകം’ എന്ന പുതിയ വെബ് സീരീസിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്റെ രണ്ടാമത്തെ സിനിമയായ ‘മുപ്പോഴുതും ഉന്‍ കര്‍പനൈകള്‍’ എന്ന സിനിമയിലാണ് ഞങ്ങള്‍ ഒരുമിച്ച് അഭിനയിച്ചത്. ആദ്യത്തെ ഒരു പത്തു ദിവസം എനിക്ക് വളരെ മോശം അനുഭവമാണ് തോന്നിയത്. പിന്നീട് ഓകെയായി. ഇത് ഞാന്‍ അമല പോളിനോട് നേരിട്ട് പറഞ്ഞിട്ടുണ്ട് എന്നും അഥര്‍വ വ്യക്തമാക്കി.
അഥര്‍വ അഭിനയിക്കുന്ന ഭൂരിഭാഗം സിനിമകളും ഹിറ്റാണ്. അതുപോലെ താരത്തിന്റെ കൂടെ അഭിനയിച്ച നായികമാരും വളരെ പെട്ടന്ന് പ്രമുഖരാവാറുണ്ട്. അമല പോള്‍, സമാന്ത തുടങ്ങിയവരൊക്കെ അധര്‍വ്വയ്ക്കൊപ്പം അഭിനയിച്ചതിന് ശേഷമാണ് സൂപ്പര്‍ നായികമാരായി മാറിയതെന്നാണ് വെപ്പ്.