സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴക്ക് സാധ്യത..

സംസ്ഥാനത്ത് ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂന മര്‍ദ്ദത്തിന്‍റെ സ്വാധീനത്താൽ വരും മണിക്കൂറുകളിൽ എല്ലാ ജില്ലകളിലും മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും പശ്ചിമ ബംഗാൾ –വടക്കൻ ഒഡിഷ തീരത്തിനും മുകളിലുമായാണ് ന്യൂന മർദ്ദം സ്ഥിതി ചെയ്യുന്നത്.

അടുത്ത ദിവസങ്ങളിൽ വടക്ക് പടിഞ്ഞാറു ദിശയിൽ വടക്കൻ ഒഡിഷ –വടക്കൻ ഛത്തീസ്ഗഡ് വഴി ന്യൂന മർദ്ദം സഞ്ചരിക്കാൻ സാധ്യതയുണ്ട്.ഈ സാഹചര്യത്തിൽ കേരളത്തിൽ അടുത്ത 5 ദിവസം മിതമായ തോതിലുള്ള ഒറ്റപ്പെട്ട മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം നൽകുന്ന മുന്നറിയിപ്പ്.

പൊള്ളിച്ച് വെളിച്ചെണ്ണ വില, 400 കടന്ന് കുതിക്കുന്നു, കുടുംബ ബജറ്റിനൊപ്പം പലഹാര കടകളുടെ ബാലൻസും തെറ്റും

തിരുവനന്തപുരം: സംസ്ഥാനത്ത് വെളിച്ചെണ്ണ വില കുതിക്കുന്നു. കിലോയ്ക്ക് വില നാനൂറ് രൂപയ്ക്കും മുകളിൽ എത്തിയതോടെ ഹോട്ടലുകളും കേറ്ററിംഗ് സ്ഥാപനങ്ങളും ചെറുകിട പലഹാരക്കടകളും പ്രതിസന്ധിയിലായി. ഭക്ഷ്യവിഭവങ്ങളുടെ വില കൂട്ടാതെ പിടിച്ചു നിൽക്കാനാകില്ലെന്ന് കച്ചവടക്കാർ പ്രതികരിക്കുന്നത്. വെളിച്ചെണ്ണ

വെറ്ററിനറി സര്‍ജന്‍ നിയമനം.

ജില്ലാ മൊബൈല്‍ വെറ്ററിനറി യൂണിറ്റിലേക്ക് വെറ്ററിനറി സര്‍ജന്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. വെറ്ററിനറി ബിരുദമുള്ളവര്‍ ബയോഡാറ്റ, യോഗ്യത, തിരിച്ചറിയല്‍ രേഖ, കേരളാ വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ അസലും പകര്‍പ്പുമായി ജൂണ്‍

മുടി കൊഴിച്ചിൽ ഒഴിവാക്കാൻ വയറിന്റെ ആരോഗ്യവും ശ്രദ്ധിക്കണം; രണ്ടും തമ്മിലുള്ള ബന്ധം?

പലരും ഇന്ന് അഭിമുഖീകരിക്കുന്ന പ്രധാന ആരോഗ്യ പ്രശ്നമാണ് മുടികൊഴിച്ചില്‍. മുടികൊഴിച്ചിലിന് മോചനം തേടാൻ പല വഴികൾ നോക്കുന്ന മലയാളികൾ നമ്മുടെ നിത്യ കാഴ്ചയാണ്. കുളിക്കുന്ന വെള്ളത്തിന്റെ പ്രശ്നം, പാരമ്പര്യം തുടങ്ങി പല കാരണങ്ങൾ മുടികൊഴിച്ചിലിന്റേതായി

ഓവര്‍സിയര്‍ നിയമനം

എടവക ഗ്രാമപഞ്ചായത്തില്‍ എന്‍ജിനീയറിങ് വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഓവര്‍സിയര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ബിടെക്ക്, ഡിപ്ലോമ, സിവില്‍ ഐ.ടി.ഐ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂലൈ ഏഴിന് രാവിലെ 11 ന് എടവക ഗ്രാമപഞ്ചായത്ത് ഓഫീസില്‍

ട്രേഡ്‌സ്മാന്‍ നിയമനം

വയനാട് ഗവ എന്‍ജിനീയറിങ് കോളെജില്‍ മെക്കാനിക്കല്‍ എന്‍ജിനിയറിങ് വിഭാഗത്തില്‍ ഓട്ടോമൊബൈല്‍, ഫിറ്റര്‍, കാര്‍പെന്ററി, മേഷനിസ്റ്റ്, പ്ലംബര്‍ ട്രേഡുകളില്‍ ട്രേഡ്സ്മാനെ നിയമിക്കുന്നു. ഡിപ്ലോമ, ഐ.ടി.ഐ, എന്‍.സി.വി.റ്റി, എസ്.സി.വി.റ്റി, കെ.ജി.സി.ഇ, ടി.എച്ച്.എസ്.എല്‍.സിയാണ് യോഗ്യത. പി.എസ്.സി അനുശാസിക്കുന്ന പ്രായ

വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി മോഡല്‍ കോളെജില്‍ വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ജി. എസ്. ടി കോംപ്ലിയന്‍സ് ആന്‍ഡ് ഇ-ഫിലിങ്, സര്‍ട്ടിഫിക്കറ്റ്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.