74.5 കോടി രൂപ വിലമതിക്കുന്ന ആഡംബര വീട് വിറ്റ് മുകേഷ് അംബാനി..

രാജ്യത്തെ സമ്പന്നരിൽ മുൻനിരയിലുള്ള വ്യക്തിയാണ് മുകേഷ് അംബാനി. ഫോബ്സ് പട്ടിക പ്രകാരം, ലോകത്തെ ധനികരുടെ ലിസ്റ്റിൽ അദ്ദേഹം ഒൻപതാം സ്ഥാനത്താണ്. 83.4 ബില്യൺ രൂപയുടെ ആസ്തിയോടെയാണ് ഇത്.

ബക്കിങ്ങാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ സ്വകാര്യ വസതിയിലാണ് അംബാനി കുടുംബം താമസിക്കുന്നത്. ആന്റലിയ എന്ന വീട്.ഈ വീട് മാത്രമല്ല മുകേഷ് അംബാനിക്ക് സ്വന്തമായിട്ടുള്ളത്.

ലോകത്തിന്റെ വിവിധയിടങ്ങളിൽ നിരവധി ആഡംബര ഭവനങ്ങളുണ്ട്. അടുത്തിടെ മുകേഷ് തന്റെ ന്യൂയോർക്ക് സിറ്റിയിലെ വീട് 74.5 കോടി രൂപയ്ക്ക് വിൽക്കുകയുണ്ടായി.

ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പ്രകാരം, ന്യൂയോർക്ക് സിറ്റിയിലെ മാൻഹട്ടനിലെ വെസ്റ്റ് വില്ലേജിലെ വീടാണ് അംബാനി വിറ്റത്. രണ്ട് കിടപ്പുമുറികളുള്ള വീട് ഹഡ്‌സൺ നദിയുടെ കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ഈ വീട്.

സൗണ്ട് പ്രൂഫ് വിൻഡോകൾ, അടുക്കള, കുട്ടികളുടെ കളിമുറി, യോഗ റൂം, ബൈക്ക് റൂം തുടങ്ങി നിരവധി സൗകര്യങ്ങൾ ഇവിടെയുണ്ട്. 17 നിലകളുള്ള കെട്ടിടം പരിസ്ഥിതി സൗഹൃദ രീതിയിൽ രൂപകൽപ്പന ചെയ്തത് റോബർട്ട് എ.എം. യാബു പുഷെൽബെർഗാണ് സ്റ്റെർൺ ആർക്കിടെക്റ്റുകളും ഇന്റീരിയറുകളും നിർവഹിച്ചത്. ഇതിൽ നാലാമത്തെ നിലയിലായിരുന്നു മുകേഷ് അംബാനിയുടെ വീടുണ്ടായിരുന്നത്. 2,406 ചതുരശ്ര അടിയിലാണ് വീട് സ്ഥിതി ചെയ്യുന്നത്.

മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും കുടുംബസമേതം താമസിക്കുന്നത് സൗത്ത് മുംബൈയിലെ ആൾട്ടമൗണ്ട് റോഡിലുള്ള ആന്റിലിയ എന്ന വസതിയിലാണ്. ലണ്ടനിലെ പ്രശസ്തമായ ബക്കിംഗ്ഹാം കൊട്ടാരം കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഭവനമാണ് ആന്റിലിയ. 27 നിലകളുള്ള കെട്ടിടത്തിന് ഏകദേശം 1-2 ബില്യൺ ഡോളർ ചിലവ് വരും. 400,000 ചതുരശ്ര അടി ഇന്റീരിയർ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ആന്റിലിയ, വാസ്തുവിദ്യാ രൂപകല്പന റിക്ടർ സ്കെയിലിൽ 8 രേഖപ്പെടുത്തിയ ഭൂകമ്പത്തെ അതിജീവിക്കാൻ പര്യാപ്തമാണ്.

വൈദ്യുതി മുടങ്ങും.

കെഎസ്ഇബി പനമരം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ പെടുന്ന ആനക്കുഴി, അമലനഗർ, മൂലക്കര എന്നീ ട്രാൻസ്ഫോമർ പരിധികളിൽ നാളെ (ജൂൺ 30) രാവിലെ 9 മണി മുതൽ വൈകുന്നേരം 5 30 വരെ പൂർണമായോ ഭാഗികമായോ

പി.സി. കേശവൻ മാസ്റ്റർ സ്മാരക അനുസ്മരണവും താലൂക്ക്തല സ്പോട്സ് ക്വിസും സംഘടിപ്പിച്ചു.

വെള്ളമുണ്ട:പബ്ലിക് ലൈബറി വെള്ളമുണ്ടയുടെ നേതൃത്വത്തിൽ പി.സി. കേശവൻ മാസ്റ്റർ അനുസ്മരണവും സ്പോട്സ് ക്വിസും സംഘടിപ്പിച്ചു. കെ.ഡി രവീന്ദ്രൻ അനുസ്മരണ പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡണ്ട് എം.സുധാകരൻ അധ്യക്ഷനായിരുന്നു.എവർറോളിംഗ് ട്രോഫി വിതരണോദ്ഘാടനം വയനാട് ജില്ലാ ക്ഷേമകാര്യ

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *