വനിതാ ശിശു വികസന വകുപ്പ് വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ കുട്ടികള്‍ക്കുള്ള വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു. ബി.പി.എല്‍ കുടുംബങ്ങളിലെ വിവാഹ മോചിതരും ഭര്‍ത്താവ് ഉപേക്ഷിച്ചുപോയവരുമായ വനിതകള്‍ ഗൃഹനാഥരായുള്ള കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് അപേക്ഷ നല്‍കാം. ഡിസംബര്‍ 15 നകം അപേക്ഷ ഓണ്‍ലൈനായി www.schemes.wcd.kerala.gov.in എന്ന വെബ്സൈറ്റിലൂടെ സമര്‍പ്പിക്കണം. കൂടുതല്‍ വിവിരങ്ങള്‍ക്ക് തൊട്ടടുത്ത ഐ.സി.ഡി.എസ് ഓഫീസുമായോ അംഗന്‍വാടിയുമായോ ജില്ലാ വനിത ശിശുവികസന ഓഫീസുമായോ ബന്ധപ്പെടണം. ഫോണ്‍: 04936 296362.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്