ഓണത്തോടനുബന്ധിച്ച് റേഷന് കടകള്ക്ക് തിരുവോണദിനമായ 29 മുതല് 31 വരെ അവധിയായിരിക്കും. ആഗസ്റ്റ് 27, 28 തീയതികളില് ജില്ലയിലെ റേഷന് കടകള് പ്രവര്ത്തിക്കും. ആഗസ്റ്റ് മാസത്തെ റേഷന് സാധനങ്ങള് ആഗസ്റ്റ് 28 വരെ ലഭിക്കും. ഓണം പ്രമാണിച്ച് വെള്ള, നീല കാര്ഡുടമകള്ക്ക് 10.90 രൂപ നിരക്കില് അഞ്ച് കിലോ വീതം സ്പെഷ്യല് അരി റേഷന് കട വഴി വിതരണം ചെയ്യുമെന്നും ജില്ലാ സപ്ലൈ ഓഫീസര് അറിയിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്