ഒരു വർഷത്തോളമായി ഒളിവിലായിരുന്ന പോക്സോ കേസ് പ്രതിയെ പടിഞ്ഞാറത്തറ പോലീസ് ബാംഗ്ലൂരില്‍ നിന്ന് അറസ്റ്റ് ചെയ്തു.പടിഞ്ഞാറത്തറ പോലീസ് സ്റ്റേഷന് പരിധിയില്‍ 2018ല്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ച പത്താംമൈല്‍ സ്വദേശിയായ അബ്ദുള്‍ അസീസിനെയാണ് എസ്.ഐ അബൂബക്കറും സംഘവും അറസ്റ്റു ചെയ്തത്.പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ലക്ഷ്യം തദ്ദേശ തെരഞ്ഞെടുപ്പ്, വാർഡൊന്നിന് 60,000 രൂപ; നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുകൊണ്ട് നേരത്തെ തന്നെ പിരിവിനിറങ്ങാൻ തയാറെടുത്ത് കോൺഗ്രസ്. വാർഡൊന്നിന് 60,000 രൂപ പിരിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നത്. മണ്ഡലം പ്രസിഡന്റും വാർഡ് പ്രസിഡന്റും ചേർന്ന് ആരംഭിക്കുന്ന സംയുക്ത അക്കൗണ്ടിലാണ് തുക സൂക്ഷിക്കേണ്ടത്. ഇതിൽ