കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ജില്ലതല ഓണ വിപണന മേള നാളെ (വ്യാഴം) മാനന്തവാടിയില്‍ തുടങ്ങും. സെന്റ് ജോസഫ് ഹോസ്പിറ്റല്‍ പരിസരത്ത് തുടങ്ങുന്ന ഓണ വിപണന മേളയുടെ ജില്ലാതല ഉദ്ഘാടനം ഒ.ആര് കേളു എം.എല്‍.എ നിര്‍വഹിക്കും. മാനന്തവാടി നഗരസഭാ ചെയര്‍പേഴ്സണ്‍ സി.കെ രത്നവല്ലി അധ്യക്ഷത വഹിക്കും. ഓണച്ചന്തയുടെ ആദ്യ വില്‍പ്പന മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന് ബേബി നിര്‍വഹിക്കും. ജനപ്രതിനിധികള്‍, കുടുംബശ്രീ ജില്ല മിഷന് കോര്‍ഡിനേറ്റര്‍, അസിസ്റ്റന്റ് മിഷന് കോര്‍ഡിനേറ്റര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്