പൊഴുതന : അച്ചൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ എൻ എൻ എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഓണ ക്കോടിയും ഓണക്കിറ്റും വിതരണം ചെയ്തു. പൊഴുതന ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അനസ് റോഷ്‌ന സ്റ്റെഫി പരിപാടി ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് മെമ്പർ എൻ സി പ്രസാദ് , വാർഡ് മെമ്പർമാരായ സുധ, ഷാഹിന ഷംസുദ്ദീൻ , പി.ടി.എ പ്രസിഡന്റ് എം ശശി, എസ്എംസി ചെയർമാൻ റഫീഖ് പ്രിൻസിപ്പൽ ഡിബിത എ എം, ഹെഡ്മാസ്റ്റർ സന്തോഷ് കെ.കെ
എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മൻസൂർ സി.ടി, എൻഎസ്എസ് ക്ലസ്റ്റർ കൺവീനർ സാജിദ് പി.കെ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായ അസ്‌ലം, മുസ്തഫ, ഷാഹിന ഷംസുദ്ദീൻ എന്നിവർ പങ്കെടുത്തു.വൊളണ്ടിയർ ലീഡർ അംജിദ് റിയാൻ സ്വാഗതവും ഫസീല ടി നന്ദിയും പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്