കലാവിരുന്ന് മത്സരങ്ങൾ ; നിറം പകരാൻ ടൂറിസം ഓണം വാരാഘോഷം ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ

സംസ്ഥാന വിനോദ സഞ്ചാര വകുപ്പ്, ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍, ജില്ലാ ഭരണകൂടം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ ഓണം വാരാഘോഷം സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ആഗസ്റ്റ് 27 ന് വൈകിട്ട് 4.30 ന് മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ഒ.ആര്‍. കേളു എം.എല്‍.എ നിര്‍വഹിക്കും. ചടങ്ങില്‍ മാനന്തവാടി നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.കെ രത്‌നവല്ലി അദ്ധ്യക്ഷത വഹിക്കും. ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കൗണ്‍സിലുകള്‍, ടൂറിസം ക്ലബ്ബുകള്‍, ടൂറിസം ഓര്‍ഗനൈസേഷനുകള്‍, കുടുബശ്രി, മറ്റ സന്നദ്ധ സംഘടകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് ആഗസ്റ്റ് 27 മുതല്‍ സെപ്തംബര്‍ 2 വരെ വിവിധ കലാ സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുക. ഓണം വാരാഘോഷം സമാപന സമ്മേളനം ആഗസ്റ്റ് 31 ന് അഡ്വ.ടി സിദ്ദിഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും.

പകിട്ടേകാൻ കലാവിരുന്ന്

ഓണം വാരാഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ വിവധ കലാപരിപാടികളും മത്സരങ്ങളും നടക്കും. മാനന്തവാടി പഴശ്ശി പാര്‍ക്കില്‍ ആഗസ്റ്റ് 26 ന് രാവിലെ 9 ന് മെഗാ പൂക്കളം, 27 ന് വൈകിട്ട് 4 ന് മാനന്തവാടി വജ്രജൂബിലി ഫെലോഷിപ്പ് കലാകാരന്മാര്‍ അവതരിപ്പിക്കുന്ന തായമ്പക, 5 ന് സിഡിഎസ് മാനന്തവാടി അവതരിപ്പിക്കുന്ന തിരുവാതി, 5.4 5 ന് മോഹിനിയാട്ടം, തിരുനെല്ലി ഗോത്രകലാസംഘം അവതരിപ്പിക്കുന്ന തിടമ്പ്, 7 ന് കണ്ണൂര്‍ പുന്നാട് പൊലിക അവതരിപ്പിക്കുന്ന നാടന്‍ കലാ ആവിഷ്‌കാരം പുന്നാട് പൊലികയും നടക്കും. ആഗസ്റ്റ് 28 ന് വൈകിട്ട് 4 ന് വജ്രജൂബിലി ഫെല്ലോഷിപ്പ് കലാകാരന്മാര്‍ തെയ്യം അവതരിപ്പിക്കും. വൈകിട്ട് 6 ന് എടവക ഗ്രാമപഞ്ചായത്ത് ടീം അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി, 6.15 ന് കേരള നടനം, 6.30 ന് ഓടകുഴല്‍ ഗീതാലാപനം, വൈകിട്ട് 7 ന് മ്യൂസിക്കല്‍ ഈവ്, എന്നിവ നടക്കും. ആഗസ്റ്റ് 30 ന് കല്‍പ്പ ചന്ദ്രഗിരി ഓഡിറ്റോറിയത്തില്‍ രാവിലെ 9 ന് പൂക്കള മത്സരം, വൈകിട്ട് 4 ന് ഇരുചക്രവാഹനത്തില്‍ പ്രച്ഛന്ന വേഷം, തോല്‍പ്പാവക്കൂത്ത്, ബാംബു മ്യൂസിക് എന്നിവ നടക്കും. ആഗസ്റ്റ് 31 ന് രാവിലെ
കല്‍പ്പറ്റ എസ്.കെ.എം.ജെ ഗ്രൗണ്ടില്‍ രാവിലെ 9 ന് വടംവലി, വൈകിട്ട് 4 ന് ഷൂട്ടൗട്ട്, 5 ന് മോഹിനിയാട്ടം, ഭരതനാട്യം, 6 ന് മ്യൂസിക്കല്‍ നൈറ്റ് എന്നിവ നടക്കും. മത്സരങ്ങളില്‍ പങ്കെടുക്കുന്നതിന് ശനിയാഴ്ച(ഇന്ന്) വൈകിട്ട് 5 നകം രിജിസ്റ്റര്‍ ചെയ്യണം. ഇരുചക്ര വാഹന പ്രച്ഛന്നവേഷം-9447297627, പൂക്കള മത്സരം-9947310389, വടംവലി-9847884242, ഷൂട്ടൗട്ട് -9746976359.

സ്‌പോട്ട് അഡ്മിഷന്‍

കേരള മീഡിയ അക്കാദമിയുടെ കൊച്ചി കേന്ദ്രത്തില്‍ ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷന്‍, ടെലിവിഷന്‍ ആന്‍ഡ് ജേണലിസം, പി.ആര്‍ ആന്‍ഡ് അഡ്വവര്‍ടൈസിങ് പി.ജി ഡിപ്ലോമ കോഴ്‌സുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ഇന്ന് (ജൂലൈ 1) രാവിലെ 10 ന്

കോ-ഓര്‍ഡിനേറ്റര്‍ നിയമനം.

കേരള മീഡിയ അക്കാദമിയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷന്‍ ഡിപ്ലോമ ഇന്‍ ഓഡിയോ പ്രൊഡക്ഷന്‍ കോഴ്‌സിലേക്ക് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഓഡിയോ പ്രൊഡക്ഷന്‍ മേഖലയില്‍ 10 വര്‍ഷത്തെ

നന്മ പാഠം പദ്ധതിക്ക് തുടക്കം കുറിച്ചു.

സുൽത്താൻ ബത്തേരി:ഉൾച്ചേർന്ന വിദ്യാഭ്യാസ പദ്ധതി ഉറപ്പാക്കിക്കൊണ്ട് സ്വാന്തനം ചാരിറ്റബർ കെയർ സൊസൈറ്റി നൽകിയ വീൽ ചെയർ ഡോ. സതീഷ് നായക് സ്കൂൾ അധികൃതർക്ക് കൈമാറി “നന്മ പാഠം “പദ്ധതിക്ക് തുടക്കം കുറിച്ചു. ഭിന്നശേഷി കുട്ടികൾക്ക്

ടെന്‍ഡര്‍ ക്ഷണിച്ചു.

കണിയാമ്പറ്റ ഗവ മോഡല്‍ റസിഡന്‍ഷല്‍ സ്‌കൂളിലേക്ക് സ്‌പോര്‍ട്‌സ് ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂലൈ നാലിന് ഉച്ചയ്ക്ക് 12 നകം നല്‍കണം. ഫോണ്‍- 04936 202232

കര്‍ഷക കടാശ്വാസ കമ്മീഷന്‍ സിറ്റിങ്

സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍ ചെയര്‍മാന്‍ റിട്ട.ജസ്റ്റിസ് കെ.കെ അബ്രഹാം മാത്യുവിന്റെ അധ്യക്ഷതയില്‍ ജില്ലയിലെ കര്‍ഷകര്‍ക്കായി ജൂലൈ നാല്, അഞ്ച് തിയതികളില്‍ രാവിലെ ഒൻപതിന് എറണാകുളം ഗവ അതിഥി മന്ദിരത്തില്‍ ഓണ്‍ലൈനായി സിറ്റിങ് നടത്തുന്നു.

ഫാഷന്‍ ഡിസൈനിങ് കോഴിസിലേക്ക് അപേക്ഷിക്കാം

സുല്‍ത്താന്‍ ബത്തേരി ഗവ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ജിഫ്ഡ് ഫാഷന്‍ ഡിസൈനിങ് ആന്‍ഡ് ഗാര്‍മെന്റ്‌സ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷിക്കാം. താത്പര്യമുളളവര്‍ www.Polyadmission.org/gifd ല്‍ ജൂലൈ 10 നകം ഓണ്‍ലൈനായി അപേക്ഷ നല്‍കണം. ഫോണ്‍- 9747994663, 9656061030,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.

Leave a Reply

Your email address will not be published. Required fields are marked *