കൃഷി വകുപ്പിന്റെ വിപണി ഇടപെടല്‍ പദ്ധതിയുടെ ഭാഗമായി ജില്ലയില്‍ ഹോര്‍ട്ടികോര്‍പ്പിന്റെ ആഭിമുഖ്യത്തില്‍ സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോറും ഓണ ചന്തകളും തുടങ്ങി. കല്‍പ്പറ്റ മുനിസിപ്പാലിറ്റി ചെയര്‍മാന്‍ മുജീബ് കേയംതൊടി ഉദ്ഘാടനം ചെയ്തു. ആദ്യ വില്‍പ്പന വാര്‍ഡ് കൗണ്‍സിലര്‍ ടി.മണി നിര്‍വഹിച്ചു. സഞ്ചരിക്കുന്ന ഹോര്‍ട്ടി സ്റ്റോറിന്റെ ഹോര്‍ട്ടികോര്‍പ്പ് ഡയറക്ടര്‍ ബോര്‍ഡ് അംഗം വിജയന്‍ ചെറുകര ഫ്‌ലാഗ് ഓഫ് ചെയ്തു. പൊതുവിപണിയിലെ സംഭരണ വിലയേക്കാള്‍ 10 ശതമാനം തുക അധികം നല്‍കി കര്‍ഷകരില്‍ നിന്നും പച്ചക്കറികള്‍ സംഭരിച്ച് വിപണിയിലെ വില്‍പന വിലയുടെ 30 ശതമാനം കുറവിലാണ് ചന്തകളില്‍ പച്ചക്കറി വില്‍പന നടത്തുന്നത്. ആഗസ്റ്റ് 28 വരെ ചന്തകള്‍ പ്രവര്‍ത്തിക്കും. ഹോര്‍ട്ടികോര്‍പ്പ് ജില്ലാ മാനേജര്‍ സി എം ഈശ്വരപ്രസാദ്, വയനാട് ഗ്രാമ വികാസ് ഫാര്‍മര്‍ പ്രൊഡ്യൂസര്‍ കമ്പനി ചെയര്‍പേഴ്‌സണ്‍ കെ .ജയശ്രീ തുടങ്ങിയവര്‍ സംസാരിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും