2012 മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ കെ ടെറ്റ് പരീക്ഷകള്‍ പാസ്സായവരുടെ സര്‍ട്ടിഫിക്കറ്റ് പരിശോധന സെപ്തംബര്‍ 1, 2 തീയതികളില്‍ നടക്കും. കാറ്റഗറി 1 ന് സെപ്തംബര്‍ 1 രാവിലെ 10 മുതല്‍ 1 വരെയും, കാറ്റഗറി 2 ന് ഉച്ചക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും, കാറ്റഗറി 3 ന് സെപ്തംബര്‍ 2 ന് രാവിലെ 10 മുതല്‍ ഉച്ചക്ക് 1 വരെയും, കാറ്റഗറി 4 ന് ഉച്ചക്ക് 2 മുതല്‍ വൈകിട്ട് 5 വരെയും കല്‍പ്പറ്റ എസ്.കെ.എം.ജെ ജൂബിലി ഹാളില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന നടക്കും. എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി, ബിഎഡ്, ടിടിസി സര്‍ട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, റിസള്‍ട്ട് ഡൗണ്‍ലോഡ് ചെയ്ത ഷീറ്റ്, അസ്സല് ഹാള്‍ടിക്കറ്റ്, പകര്‍പ്പ് എന്നിവയുമായി എത്തണം. ഫോണ്‍: 04936 202264.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







