തലപ്പുഴ കണ്ണോത്തുമലയിൽ വാഹനാപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാളെ പോസ്റ്റുമോർട്ടം ചെയ്യും. മാനന്തവാടി മെഡിക്കൽ കോളേജിൽ വെച്ച് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കുക. തുടർന്ന് മക്കിമല സ്കൂളിൽ മൃതദേഹങ്ങൾ പൊതുദർശനത്തിന് വെച്ച ശേഷം സംസ്കാര ചടങ്ങുകൾ നടക്കും. പരേതരോടുള്ള ആദര സൂചകമായി സംസ്കാര ചടങ്ങുകൾ പൂർത്തിയാകും വരെ മാനന്തവാടി താലൂക്കിൽ നാളെ ഓണാഘോ ഷങ്ങളും ഔദ്യോഗിക പരിപാടികളും മാറ്റി വെച്ച് ദുഃഖാ ചരണം നടത്തും.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്