എസ്.വൈ.എസ് ജില്ലാ കാർഷിക ശിൽപശാല സമാപിച്ചു

കൽപറ്റ: എസ്.വൈ.എസ് സാമൂഹികം വകുപ്പിന് കീഴിൽ നടപ്പിൽ വരുത്തുന്ന വ്യത്യസ്ത കാർഷിക,സാമൂഹികക്ഷേമ പദ്ധതികളുടെ തുടർച്ചയായി തിരഞ്ഞെടുക്കപ്പെട്ട നൂറോളം കർഷകർക്കുള്ള ശിൽപശാല “കന്നിക്കൊയ്ത്ത്” ആർവാൾ പുഴക്കൽ പീടിക ജന്നത്തുൽ ഉലൂം മദ്റസ ഹാളിൽ വെച്ച് നടന്നു.ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാർ ശിൽപശാല ഉദ്ഘാടനം ചെയ്തു. ജില്ലാ കൃഷി വകുപ്പ് ഡപ്പ്യൂട്ടി ഡയറക്ടർ കെ.മമ്മൂട്ടി , സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ കൃഷി ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ട തൊണ്ടർനാട് കൃഷി ഓഫീസർ മുഹമ്മദ് ശഫീഖ് ,ചെറുവേരി മുഹമ്മദ് സഖാഫി തുടങ്ങിയവർ സെഷനുകൾക്ക് നേതൃത്വം നൽകി.എസ്.വൈ.എസ് ജില്ലാ പ്രസിഡണ്ട് ബശീർ സഅദി നെടുങ്കരണ , ജനറൽ സെക്രട്ടറി അബ്ദുൽ ലതീഫ് സി.ടി സംസാരിച്ചു.

ജില്ലയിൽ വ്യത്യസ്ത പ്രദേശങ്ങളിലെ തദ്ദേശ സ്ഥാപനങ്ങളിൽ കർഷക അവാർഡ് ലഭിച്ച വിദ്യാർത്ഥി കർഷകൻ മുഹമ്മദ് ഫായിസ് മുണ്ടക്കുറ്റി, യുവ കർഷകരുമായ റഫീഖ് പാറക്ക, വെള്ളമുണ്ട മുസ്ഥഫ കുണ്ടാട്ടിൽ,സംസ്ഥാനത്തെ മികച്ച കൃഷി ഓഫീസറായി തെരഞ്ഞടുക്കപ്പെട്ട തൊണ്ടർനാട് കൃഷി ഓഫീസർ മുഹമ്മദ് ഷഫീഖ് എന്നിവരെ ചടങ്ങിൽ ആദരിച്ചു.ജില്ലാ സാമൂഹികം പ്രസിഡണ്ട് ഗഫൂർ അഹ്സനി പന്തിപ്പൊയിൽ അദ്ധ്യക്ഷത വഹിച്ചു നസീർ കോട്ടത്തറ, സുബൈർ അഹ്സനി, ഉമർ സഖാഫി ചെതലയം, ഫള് ലുൽ ആബിദ്, ഹാരിസ് ,കമറുദ്ധീൻ ബാഖവി, അലി സഖാഫി അബദുള്ള കുട്ടി ബാഖവി അബ്ദുള്ള ബാഖവി
പങ്കെടുത്തു ബഷീർ സിഎം സ്വാഗതവും സലീം നഈമി നന്ദിയും പറഞ്ഞു

കനത്ത ചൂട്‌;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”

“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്‌. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച്‌ 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം

കെഎസ്ആർടിസി ബസ്സും സ്കൂ‌ട്ടറും കൂട്ടിയിടിച്ച് വയോധികൻ മരിച്ചു.

ബത്തേരി: കോട്ടക്കുന്നിൽ കെഎസ്ആർടിസി ബസ്സും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികനായ വയോധികൻ മരിച്ചു. അമ്മായിപാലം സ്വദേശി ബിരിയാണി ഹംസയെന്ന ഹംസ (67) ആണ് മരണപ്പെട്ടത്. ഉച്ച യ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരു

എം.ഡി.എം.എ യുമായി കോഴിക്കോട് സ്വദേശി പിടിയിൽ

താമരശ്ശേരി പൂനൂർ വേണാടിയിൽ വീട്ടിൽ വി.റാസിക്ക് (38)ആണ് പിടിയിലായത്. കൽപ്പറ്റ പഴയ ബസ് സ്റ്റാൻഡിൽ വച്ച് ഇന്ന് ഉച്ചയോടെ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും കൽപ്പറ്റ പോലീസും ചേർന്നാണ് ഇയാളെ പിടികൂ ടിയത്. ഇയാളിൽ നിന്നും

കെഎസ്ആര്‍ടിസിയുടെ ‘വന്ദേഭാരത്’ വരുന്നു; അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും

കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്. രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp

ആപ്പിളിന്റെയും സാംസങ്ങിന്റെയും എതിർ‌പ്പ്: ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറി

സ്മാർട്ട് ഫോണുകളിൽ ആധാർ ആപ്പ് നിർബന്ധമാക്കാനുള്ള പദ്ധതിയിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറി. ആപ്പിളിന്റെ സാംസങ്ങിന്റെയും ശക്തമായ എതിർ‌പ്പിനെ തുടർന്നാണ് പദ്ധതിയിൽ നിന്ന് കേന്ദ്രം പിന്മാറിയത്. ഈ വർഷം ആദ്യമാണ് ഇന്ത്യയിൽ വിൽക്കുന്ന എല്ലാ

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.