മുണ്ടക്കുറ്റി മൂൺലൈറ്റ് എൽ.പി സ്ക്കൂളിൽ ഓണാഘോഷം വിപുലമായി നടത്തി.ഓണപ്പൂക്കളം,ഓണത്തപ്പൻ,പുലിക്കളി എന്നിവയും കുട്ടികൾക്കും
രക്ഷിതാക്കൾക്കുമായി വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.പിടിഎയുടെ സഹായത്തോടെ
തയ്യാറാക്കിയ ഓണസദ്യ കെങ്കേമമായി.
എച്എം റഫീക്ക് അധ്യക്ഷത വഹിച്ചു.5ാം വാർഡ് മെമ്പർ ബുഷ്റ വൈശ്യൻ സമ്മാനവിതരണം ഉദ്ഘാടനം ചെയ്തു.പിടിഎ പ്രസിഡൻ്റ് ബഷീർ കെപി,വൈസ് പ്രസിഡൻ്റ്
സുധീഷ്,വൈസ് പ്രസിഡൻ്റ് ബുഷറ,എംപിടിഎ പ്രസിഡൻ്റ് മൈമൂന,വൈസ് പ്രസിഡന്റ് താഹിറ,മറ്റ് പിടിഎ അംഗങ്ങൾ,അധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു.

കനത്ത ചൂട്;പാലുൽപ്പാദനത്തിൽ നേരിയ കുറവ്”
“തിരുവനന്തപുരം : വേനൽ കടുത്തതോടെ പാലുൽപ്പാദനത്തിൽ നേരിയ കുറവ്. കന്നുകാലികളിൽ ക്ഷീരോൽപ്പാദന ക്ഷമത കുറഞ്ഞതാണ് കാരണം. ഏപ്രിൽ പകുതിയായപ്പോൾ മിൽമയ്‌ക്കുമാത്രം ലഭിക്കുന്ന പാൽ മാർച്ചിലെ കണക്കിനെ അപേക്ഷിച്ച് 2.84 ശതമാനം കുറഞ്ഞു. മലബാർ മേഖലയിൽമാത്രം







