കൊച്ചി: നടി നവ്യാ നായരെ ചോദ്യം ചെയ്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. അറസ്റ്റിലായ ഐആർഎസ് ഉദ്യോഗസ്ഥൻ സച്ചിൻ സാവന്തിന് നടിയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ചോദ്യം ചെയ്യൽ. സച്ചിൻ സാവന്ത് നടിക്ക് ആഭരണങ്ങൾ സമ്മാനിച്ചുവെന്ന് ഇഡി പറഞ്ഞു. ഇരുവരുടേയും ഫോൺ വിവരങ്ങൾ അടക്കം ഇ ഡി പരിശോധിച്ചു. അനധികൃത സ്വത്ത് സമ്പാദന കേസിൽ സച്ചിൻ സാവന്തിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ സച്ചിനുമായി സൗഹൃദം മാത്രമാണുള്ളതെന്ന് നവ്യ നായർ പ്രതികരിച്ചു.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







