നിങ്ങളുടെ ഇരുചക്ര വാഹനങ്ങൾ ഇനി മിതമായ നിരക്കിൽ ഇലക്ട്രിക് വാഹനമാക്കാം; ആർടിഒ അംഗീകൃത കൺവേർഷൻ കിറ്റുകൾ വികസിപ്പിച്ച് ഇന്ത്യൻ കമ്പനി GoGoA1

ഇലക്‌ട്രിക് ടു വീലര്‍ സെഗ്മെന്റിലും അവയുടെ നിര്‍മ്മാണത്തിലും നിരവധി ബ്രാൻഡുകള്‍ ഉണ്ടെങ്കിലും, ഇന്റേണല്‍ കംബഷൻ എഞ്ചിൻ (ICE) -ല്‍ നിന്ന് ഇവിയിലേക്കും പരിവര്‍ത്തനത്തില്‍ അല്ലെങ്കില്‍ കണ്‍വേര്‍ഷനില്‍ ചുരുങ്ങിയ ചില സംരംഭങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഗ്രൂപ്പില്‍, മുൻനിര ബ്രാൻഡുകളില്‍ ഒന്നാണ് മുംബൈ ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ട് അപ്പായ GoGoA1.കമ്ബനിയുടെ പ്രാരംഭ പ്രൊഡക്ടുകള്‍ക്ക് മികച്ച പ്രതികരണം ലഭിച്ചതിനാല്‍, GoGoA1 ഇപ്പോള്‍ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കാനുള്ള ഒരുക്കങ്ങളിലാണ്.

GoGoA1 തങ്ങളുടെ പ്രവര്‍ത്തനം ആരംഭിച്ചപ്പോള്‍, തെരഞ്ഞെടുത്ത കുറച്ച്‌ മോഡലുകള്‍ക്ക് മാത്രമായിരുന്നു ഇവി കണ്‍വേര്‍ഷൻ കിറ്റുകള്‍ ലഭ്യമാക്കിയിരുന്നത്. ഇത് ഒരുപരിധി വരെ ഒരു ലിമിറ്റിംഗ് ഫാക്ടറായി പരിണമിച്ചു. മിക്ക ടു-വീലര്‍ മോഡലുകളും കവര്‍ ചെയ്യപ്പെടുമ്ബോള്‍ മാത്രമേ ICE-ടു-EV കണ്‍വേര്‍ഷൻ ആശയത്തിന്റെ മുഴുവൻ സാധ്യതകളും കൈവരിക്കാനാവൂ. GoGoA1 ഇപ്പോള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇതിലാണ്. അടിസ്ഥാന പ്ലാറ്റ്‌ഫോം പൂര്‍ണ്ണമായിക്കഴിഞ്ഞാല്‍, വിവിധ 2-വീലര്‍ മോഡലുകള്‍ക്കായി ഇവി കണ്‍വേര്‍ഷൻ കിറ്റുകള്‍ തയ്യാറാക്കാനാകും. ഓരോ മോഡലിനും ചില ചെറിയ മാറ്റങ്ങള്‍ മാത്രമേ ഉണ്ടാകൂ, അവ അനായാസം കൈകാര്യം ചെയ്യാൻ കഴിയും എന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കുന്നു.

RTO അംഗീകൃതമാണ് എന്നതാണ് ഇരുചക്രവാഹനങ്ങള്‍ക്കായുള്ള GoGoA1 ഇവി കണ്‍വേര്‍ഷൻ കിറ്റുകളുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. അതിനാല്‍, ഉപഭോക്താക്കള്‍ തങ്ങളുടെ കണ്‍വേര്‍ട്ട് ചെയ്ത ഇരുചക്ര വാഹനങ്ങള്‍ക്ക് അംഗീകാരം ലഭിക്കുന്നതിന് റീജണല്‍ ട്രാൻസ്പോര്‍ട്ട് ഓഫീസുകളില്‍ (RTO) സമയം ചെലവഴിക്കേണ്ടതില്ല എന്നത് ശ്രദ്ധേയമാണ്. GoGoA1 ഇവി കണ്‍വേര്‍ഷൻ കിറ്റുകള്‍ ഇപ്പോള്‍ 50 -ലധികം ജനപ്രിയ മോഡലുകള്‍ക്കായി ലഭ്യമാണ്. റോഡുകളില്‍ സാധാരണയായി നാം കാണുന്ന മിക്ക 2-വീലര്‍ ബ്രാൻഡുകളും ഇതില്‍ ഉള്‍ക്കൊള്ളുന്നതായി തോന്നുന്നു. ഹീറോ-ഹോണ്ട, ഹോണ്ട, ഹീറോ മോട്ടോകോര്‍പ് തുടങ്ങിയ മിക്ക മുൻനിര ഇരുചക്ര വാഹന ബ്രാൻഡുകള്‍ക്കും GoGoA1 ഇവി കണ്‍വേര്‍ഷൻ കിറ്റുകള്‍ ലഭ്യമാണ്.

ഹോണ്ട ആക്ടിവ സ്കൂട്ടറിന്റെ അഞ്ച് വ്യത്യസ്ത വകഭേദങ്ങള്‍ ഉള്‍പ്പെടെ മോട്ടോര്‍ സൈക്കിളുകള്‍ക്കും സ്കൂട്ടറുകള്‍ക്കും ഇവി കണ്‍വേര്‍ഷൻ കിറ്റുകള്‍ കമ്ബനി വാഗ്ദാനം ചെയ്യുന്നുണ്ട്. GoGoA1 ഇവി കണ്‍വേര്‍ഷൻ കിറ്റുകള്‍ വളരെ എളുപ്പത്തിലുള്ള ഇൻസ്റ്റേളേഷനും ലോംഗ് ബാറ്ററി ലൈഫും വാഗ്ദാനം ചെയ്യുന്നു. കമ്ബനി തങ്ങളുടെ ഇവി കണ്‍വേര്‍ഷൻ കിറ്റുകള്‍ക്കും ഘടകങ്ങള്‍ക്കുമായി പേറ്റന്റ് ഡിസൈൻ ഉപയോഗിക്കുന്നു.

ഇലക്‌ട്രിക് സ്‌കൂട്ടറുകള്‍ റെന്റിന് നല്‍ക്കുന്നത് ഉള്‍പ്പടെയുള്ള മറ്റ് അനുബന്ധ സെഗ്‌മെന്റുകളിലേക്കും കമ്ബനി പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചിട്ടുണ്ട്. അത് കൂടാതെ GoGoA1 കാര്‍ ഇലക്‌ട്രിക് കണ്‍വേര്‍ഷൻ കിറ്റുകളും ബാറ്ററി സ്വാപ്പിംഗ് സംവിധാനങ്ങളും വാഗ്ദാനം ചെയ്യുന്നു. GoGoA1 ഇവി കണ്‍വേര്‍ഷൻ കിറ്റിന്റെ വിലകള്‍ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിര്‍മ്മാതാക്കള്‍ സൂചിപ്പിച്ചിട്ടുണ്ട്.

ഉദാഹരണത്തിന്, ഹോണ്ട ആക്ടിവയുടെ കണ്‍വേര്‍ഷൻ കിറ്റുകളില്‍ ഒന്നിന് 19,000 രൂപയാണ് വില വരുന്നത്. ബാറ്ററി, IoT, ചാര്‍ജര്‍ എന്നിവയ്ക്ക് പ്രത്യേക ചാര്‍ജുകള്‍ ഉണ്ട്. ഒരു മോട്ടോര്‍സൈക്കിള്‍ കണ്‍വേര്‍ഷൻ കിറ്റിന്റെ വില എന്നത് 29,999 രൂപയാണ്. ബാറ്ററി, IoT, ചാര്‍ജര്‍, RTO ചെലവുകള്‍ എന്നിവ അധികമായിരിക്കും. വാഹനത്തിന്റെ പെര്‍ഫോമെൻസും റേഞ്ചും ഉപഭോക്താക്കള്‍ തെരഞ്ഞെടുക്കുന്ന കിറ്റിന്റെ ടൈപ്പിനെ ആശ്രയിച്ചിരിക്കും.

GoGoA1 വരും വര്‍ഷങ്ങളില്‍ കണ്‍വേര്‍ഷനുകള്‍ക്ക് വലിയ ഡിമാൻഡ് പ്രതീക്ഷിക്കുന്നു. കൊമേര്‍ഷ്യല്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന ഇരുചക്രവാഹനങ്ങളില്‍ 100 ശതമാനം വൈദ്യുതീകരണം സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതാണ് ഈ ശുഭാപ്തി വിശ്വാസത്തിനു പിന്നിലുള്ള ഒരു കാരണം. 2027 -ഓടെ ഈ ലക്ഷ്യം കൈവരിക്കേണ്ടതുണ്ട്. ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ വൻതോതിലുള്ള ഇവി പരിവര്‍ത്തനങ്ങളും കണ്‍വേര്‍ഷനുകളും സഹായിക്കുമെന്ന് GoGoA1 കരുതുന്നു.

റിവേഴ്‌സ് ഗിയറില്‍; ഇന്നും സ്വര്‍ണവിലയില്‍ കുറവ്

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. ഇന്ന് ഒരു പവന് 86,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണം ലഭിക്കാന്‍ 10,820 രൂപ നല്‍കണം. ഇന്നലത്തെ വിലയേക്കാള്‍ 440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായിരിക്കുന്നത്. പവന്

ഓസീസിനെതിരെ സഞ്ജു ടീമിൽ? ഏകദിനത്തിലേക്ക് മടങ്ങിയെത്തിയേക്കുമെന്ന് റിപ്പോർട്ട്

ഓസ്‌ട്രേലിയക്കെതിരെയുള്ള ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്‌കൈ്വഡിൽ സഞ്ജു സാംസൺ എത്തിയേക്കുമെന്ന് റിപ്പോർട്ട്. ഈ മാസം 19നാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തിന്റെ പരിക്ക് ഭേദമാകാത്ത സാഹചര്യത്തിലാണ് സഞ്ജും സാംസണ്

ഹോമായാലും എവെ ആയാലും ബുംറയ്ക്ക് സമം; റെക്കോർഡിൽ വീഴ്ത്തിയത് കപിലടക്കമുള്ള ഇതിഹാസ നിരയെ

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിൽ തന്നെ നാഴികക്കല്ല് പിന്നിട്ട് ഇന്ത്യയുടെ സ്റ്റാർ ജസ്പ്രീത് ബുംറ. സ്വന്തം നാട്ടിൽ ഏറ്റവും വേഗത്തിൽ 50 ടെസ്റ്റ് വിക്കറ്റുകൾ എന്ന നേട്ടമാണ് ബുംറ നേടിയത്. വെറും 1,747 പന്തുകളിൽ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി

സുധീഷ് കുമാറിന് സ്വീകരണം നൽകി

ബത്തേരി: സൈക്ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ട്രഷറർ എസ്. എസ്. സുധീഷ് കുമാറിന് വയനാട് ജില്ലാ സൈക്ലിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ സൈക്ലിംഗ് അസോസിയേഷൻ പ്രസിഡണ്ട് സത്താർ വിൽട്ടൺ ഉപഹാരം നൽകി.

ബാലസദസ്സ് സംഘടിപ്പിച്ചു.

കുടുംബശ്രീ ബാലസഭ വെങ്ങപ്പള്ളി സി.ഡി.എസിന്റെ ആഭിമുഖ്യത്തിൽ നാടിന്റെ വികസനത്തിനായി കുട്ടികളും അണിചേരുന്നു.ഇതിനായി ഡ്രീം വൈബ്സ് എന്ന പേരിൽ കുട്ടികളുടെ ബാലസദസ്സ് സംഘടിപ്പിച്ചു .സിഡിഎസ് ചെയർപേഴ്സൺ നിഷാ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റിസോഴ്സ് പേഴ്സൺ ബബിത

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.