പുലിയുടെ പുറത്ത് കയറി ഇരുന്നു, കൊല്ലാന്‍ പദ്ധതിയിട്ടു; ഒടുവില്‍ സംഭവിച്ചതിങ്ങനെ, ഞെട്ടിപ്പിക്കുന്ന വീഡിയോ

അവശനായ പുലിയെ നാട്ടുകാര്‍ ചേര്‍ന്ന് ഉപദ്രവിക്കുന്ന ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. മധ്യപ്രദേശ് ദേവാസ് ജില്ലയിലാണ് സംഭവം. വനത്തില്‍ പുലി അലഞ്ഞുതിരിഞ്ഞ് നടക്കുന്നത് നാട്ടുകാര്‍ കണ്ടതോടെയാണ് സംഭവത്തിന്റെ തുടക്കം.പുലിയെ കണ്ട നാട്ടുകാര്‍ ആദ്യം ഭയന്നുവെങ്കിലും പുലി അവശനാണെന്ന് മനസിലാക്കിയ നാട്ടുകാര്‍, ഇതിനെ ശല്യപ്പെടുത്താന്‍ തുടങ്ങുകയായിരുന്നു. അവശനായ പുലിയുടെ പുറത്ത് കയറി ഇരിക്കുന്നതും തള്ളുന്നതും വീഡിയോയില്‍ കാണാന്‍ കഴിയും.അതിനിടെ നാട്ടുകാരില്‍ ചിലര്‍ ഇതിനെ കൊല്ലാന്‍ വരെ പദ്ധതിയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ഒടുവില്‍ നാട്ടുകാരില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ വനംവകുപ്പ് ജീവനക്കാരാണ് പുലിയെ രക്ഷിച്ചത്.

ഗുരുതരാവസ്ഥയിലായിരുന്ന പുലിയെ ചികിത്സയ്ക്കായി വാന്‍ വിഹാറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. രണ്ടു വയസ് മാത്രം പ്രായമുള്ള പുലിയെയാണ് നാട്ടുകാര്‍ ശല്യപ്പെടുത്തിയത്. അവശനായ പുലി, തിരിച്ച് ആക്രമിക്കാന്‍ മുതിരാതിരുന്നത് കൊണ്ടാണ് നാട്ടുകാര്‍ രക്ഷപ്പെട്ടത്.അവശനായ പുലിക്കും ചുറ്റും കൂടിയ നാട്ടുകാര്‍ ഇതിനൊടൊപ്പം കളിക്കാന്‍ തുടങ്ങി. ചിലര്‍ സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതും നാട്ടുകാരില്‍ ചിലര്‍ ഇതിന്റെ പുറത്ത് കയറി റൈഡ് നടത്താന്‍ വരെ മുതിരുന്നതുമെല്ലാം വീഡിയോയില്‍ കാണാന്‍ കഴിയും.

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് പരിയാര മുക്കിൽ 2024-25 പഞ്ചായത്ത് പ്രാദേശിക ഫണ്ട് വകയിരുത്തി നിർമ്മിച്ച ലോമാസ് ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു.പ്രദേശവാസികൾ മധുര വിതരണം നടത്തി. നവാസ് പി.കെ,മമ്മൂട്ടി

മദ്റസ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു.

പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും

പ്രമേഹം മുതല്‍ ഹെെപ്പര്‍ ടെന്‍ഷന്‍ വരെ, കണ്ണുകള്‍ സൂചന തരും ഈ രോഗങ്ങളെക്കുറിച്ച്

കണ്ണുകള്‍ നമ്മുടെ ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ്. ചുറ്റും ഉള്ളവയെല്ലാം കാണുക എന്നതിലുപരി കണ്ണുകള്‍ ആരോഗ്യത്തിന്റെ പ്രതിഫലനം കൂടിയാവാം. നമ്മുടെ കണ്ണുകളിലെ മാറ്റങ്ങള്‍ എപ്പോഴും കാഴ്ചയുമായി ബന്ധപ്പെട്ടുള്ളവയാകണമെന്നില്ല. അവ പോഷകാഹാരക്കുറവ്, ജീവിത ശൈലി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.