സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിനിയെ ഫ്ലാറ്റിൽ എത്തിച്ച് കൂട്ട ബാലാൽസംഗത്തിനിരയാക്കി; പിന്നീട് ഇരയായ യുവതിക്കൊപ്പം പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ കൂട്ടുനിന്നു: കണ്ണൂർ സ്വദേശിനിയായ 29 കാരി അറസ്റ്റിൽ

സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്‌ത് യുവതിയെ ഫ്ലാറ്റിലെത്തിച്ച്‌ പീഡിപ്പിച്ച സംഭവത്തില്‍ സുഹൃത്ത് അറസ്റ്റില്‍. കണ്ണൂര്‍ മുണ്ടയാട് സ്വദേശിനി അഫ്സീന (29) യെയാണ് കോഴിക്കോട് ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്‌തത്. കണ്ണൂരില്‍ ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയാണ് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കോഴിക്കോട് കാരപ്പറമ്ബിലുള്ള ഫ്ലാറ്റില്‍ വെച്ച്‌ പീഡിപ്പിക്കപ്പെട്ടത്.

യുവതിയുമായി സൗഹൃദത്തിലായതിനു ശേഷം അഫ്സീന സുഹൃത്ത് ഷമീറിന്റെ സഹായത്തോടെ യുവതിയെ ഫ്ലാറ്റിലെത്തിച്ച്‌ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുമെന്നു പറഞ്ഞ് യുവതിയെ പീഡിപ്പിച്ചവരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. അഫ്സീനയും ഷമീറും തന്നെയാണ് യുവതിയെയും കൊണ്ട് നടക്കാവ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് അഫ്സീന പിടിയിലായത്. കേസില്‍ നേരത്തെ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സെയ്തലവി, അഫ്സീനയുടെ സുഹൃത്ത് ഷമീര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. സബ്ബ് ഇൻസ്പെക്ടര്‍ സാബുനാഥ്, അസിസ്റ്റന്റ് സബ്ബ് ഇൻസ്പെക്ടര്‍മാരായ ബിജുമോഹൻ. കെ കെ, ദീപ്തിഷ് കെ പി , അസിസ്റ്റ്ന്റ് കമ്മീഷണറുടെ ക്രൈം സ്കാഡ് അംഗങ്ങളായ ഷാലു എം, സുജിത്ത്. സി.കെ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

മെഗാ രക്തദാന ക്യാമ്പ് നടത്തി

കണിയാമ്പറ്റ : കെ ഇ ടി വയനാട് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ മെഗാ രക്‌തദാന ക്യാമ്പും വളണ്ടിയർ മാർക്ക് യൂണിഫോം വിതരണവും നടത്തി. കാവുങ്ങൽകണ്ടി അസൈനാറിന്റെ അധ്യക്ഷതയിൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ

ആംബുലൻസായി കെഎസ്ആർടിസി

ബത്തേരി: കോഴിക്കോട് നിന്നും മൈസൂരിലേക്ക് പോയ എടികെ 304 കെഎസ് ആർടിസി സൂപ്പർ ഫാസ്റ്റ് ബസിലെ ജീവനക്കാരായ കണ്ടക്ടർ രഘുനാഥ് സി.കെ, ഡ്രൈവർ സജീഷ് ടി.പി എന്നിവരുടെ സമയോചിത ഇടപെടൽ യാത്രികൻറെ ജീവൻ രക്ഷിച്ചു.

ചെന്നലോട്-ഊട്ടുപാറ റോഡിനായി ചുരമിറങ്ങി ജനപ്രതിനിധികള്‍

കല്‍പ്പറ്റ: വയനാട് ജില്ലയിലെ കോട്ടത്തറ, തരിയോട് ഗ്രാമപഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന ചെന്നലോട്-ഊട്ടുപാറ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തിയിലുള്ള അനാസ്ഥക്കെതിരെ ചുരമിറങ്ങി പ്രതിഷേധിച്ച് ജനപ്രതിനിധികള്‍. സിആര്‍ഐഎഫ് ഫണ്ടില്‍ ഉള്‍പ്പെടുത്തി 15 കോടി രൂപ അനുവദിച്ച 12.3 കിലോമീറ്റര്‍ റോഡാണ്

ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് ഭരണാനുമതി.

ടി സിദ്ദിഖ് എംഎല്‍എയുടെ ആസ്തി വികസന നിധിയില്‍ ഉള്‍പ്പെടുത്തി മേപ്പാടി ഗ്രാമപഞ്ചായത്തിലെ ചൂരല്‍മല ടൗണില്‍ സ്മാര്‍ട്ട് ബസ് സ്റ്റോപ്പ് നിര്‍മ്മാണത്തിന് 10 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചു.

ലോമാസ് ലൈറ്റ് ഉദ്ഘാടനം ചെയ്തു.

തരുവണ: വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ പുലിക്കാട് പരിയാര മുക്കിൽ 2024-25 പഞ്ചായത്ത് പ്രാദേശിക ഫണ്ട് വകയിരുത്തി നിർമ്മിച്ച ലോമാസ് ലൈറ്റിന്റെ ഉദ്ഘാടനം വാർഡ് മെമ്പർ നിസാർ കൊടുക്കാട് നിർവഹിച്ചു.പ്രദേശവാസികൾ മധുര വിതരണം നടത്തി. നവാസ് പി.കെ,മമ്മൂട്ടി

മദ്റസ സ്മാർട്ട്‌ ക്ലാസ്സ്‌ റൂം ഉദ്ഘാടനം ചെയ്തു.

പാണ്ടിക്കടവ് : തഹിയ്യത്തുൽ ഇസ്ലാം ഹയർസെക്കണ്ടറി മദ്രസ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനവും മാണിയൂർ ഉസ്താദ് അനുസ്മരണവും നടത്തി.സ്മാർട്ട് ക്ലാസ് ഉദ്ഘാടനം മഹല്ല് പ്രസിഡണ്ട് ഉമ്മർ സാഹിബ് നിർവഹിച്ചു. ലുഖ്മാൻ ബാഖവി അനുസ്മരണ പ്രഭാഷണവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.