ഭുവനേശ്വർ: ഒഡീഷയിൽ ഇടിമിന്നലിൽ പത്ത് പേർക്ക് ജീവൻ നഷ്ടമായി. ആറ് ജില്ലകളിലുണ്ടായ ഇടിമിന്നലിലാണ് പത്ത് പേർ മരണപ്പെട്ടത്. മൂന്ന് പേർക്ക് പരിക്കേറ്റു.
ഖുർദ ജില്ലയിൽ നാലുപേരും ബൊലാൻഗീറിൽ രണ്ടുപേരും അംഗുൽ, ബൗധ്, ജഗത്സിംഗ്പൂർ, ധെങ്കനാൽ എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചതെന്ന് സംസ്ഥാന ദുരന്തനിവാരണ കമ്മീഷണറുടെ ഓഫീസ് അറിയിച്ചു. ഖുർദയിൽ നിന്നുള്ള മൂന്ന് പേർക്കാണ് പരിക്കേറ്റത്.
അടുത്ത നാല് ദിവസത്തിനുള്ളിൽ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും സമാനമായ അവസ്ഥയുണ്ടാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നു. ഇടിമിന്നലുള്ള സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥലങ്ങളിൽ ഇരിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.