പയന മട്ടക്കുന്ന് കോളനിയിലെ ബാബുവിൻ്റെ കുടുംബം ചോർന്നൊലിക്കുന്ന വീട്ടിൽ അന്തിയുറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായി.
അധികാരികളിൽ നിന്നുള്ള കരുണയുടെ നോട്ടം പ്രതീക്ഷിച്ച് അവർ കാത്തിരിക്കുന്നു.പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിൽ ഏഴാം വാർഡിലെ പയന മട്ടക്കുന്ന് കോളനിയിൽ താമസിക്കുന്ന ആധിവാസി സമുദായത്തിൽ പെട്ട ബാബുവിൻ്റെ വീടിൻ്റെ അവസ്ഥ വളരെ ദയനീയമാണ്. ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബം
ഓരോ ദിനവും തള്ളി നീക്കുന്നത് ഭയപ്പാടോടെയാണ്. മഴ പെയ്താൽ വെള്ളം ചോർന്നൊലിച്ച് വീടിനുള്ളിൽ കഴിയാൻ സാധിക്കാതെ മറ്റു വീടുകളിൽ അഭയം തേടുകയാണ് ഇവർ. ചുമര് പൊളിഞ്ഞ് ഏതു നിമിഷവും നിലം പതിക്കാവുന്ന രീതിയിലാണ് വീടിൻ്റെ അവസ്ഥ. നിരവധി തവണ പഞ്ചായത്തിൽ അപേക്ഷ സമർപ്പിച്ചിട്ടും തങ്ങളുടെ പ്രശ്നത്തിന് ഒരു കാര്യവുമുണ്ടായില്ലെന്ന് ഇവർ പറയുന്നു. എന്തു ചെയ്യണമെന്നറിയാതെ നിസ്സഹായരായി നിൽക്കുകയാണ് ഈ കുടുംബം.
അടച്ചുറപ്പുള്ള ഒരു കൂരയിൽ കിടന്നുറങ്ങാൻ കഴിയണമെന്നത് മാത്രമാണ്
ഇവരുടെ ആവശ്യം.

ചുരത്തിലെ ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു
വയനാട് ചുരം വ്യൂ പോയിന്റിൽ മണ്ണിടിഞ്ഞ പ്രദേശത്തെ വാഹന ഗതാഗതം ഭാഗികമായി പുന:സ്ഥാപിച്ചു. വ്യൂ പോയിന്റിൽ കുടുങ്ങിയ വാഹനങ്ങൾ അടിവാരത്തേക്ക് എത്തിക്കുകയും തുടർന്ന് അടിവാരത്ത് കുടുങ്ങിയ വാഹനങ്ങൾ വ്യൂ പോയിൻ്റ് ഭാഗത്തേക്ക് കയറ്റി വിടും.