കണ്ണോത്ത് മല ജീപ്പപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും വീടുകൾ മുസ്ലിം ലീഗ് ജില്ലാ നേതാക്കൾ സന്ദർശിച്ചു

മാനന്തവാടി: കണ്ണോത്ത് മല ജീപ്പപകടത്തിൽ മരിച്ചവരുടെയും പരുക്കേറ്റവരുടെയും വീടുകളിൽ മുസ്ലിം ലീഗിന്റെയും വനിതാ ലീഗിന്റെയും ജില്ലാ- നിയോജക മണ്ഡലം നേതാക്കൾ സന്ദർശനം നടത്തി.
ദുരന്ത ബാധിതർക്ക് ഭക്ഷ്യ കിറ്റുകളും ധന സഹായവും വിതരണം ചെയ്തു. ദുരിത ബാധിതരുടെ പ്രശ്നങ്ങൾ നേരിട്ട് ചോദിച്ചറിഞ്ഞ നേതാക്കൾ ഇവർക്ക് സർക്കാർ മതിയായ സഹായം ഉടൻ പ്രഖ്യാപിക്കണമെന്നും കാലതാമസം ഉണ്ടായാൽ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും ജില്ലാ മുസ്ലിം ലീഗ് ജന സെക്രട്ടറി ടി മുഹമ്മദ് പറഞ്ഞു.

കേരളത്തിൽ സമാന രീതിയിൽ ഉണ്ടായ അപകടങ്ങളിൽ സർക്കാർ സ്വീകരിച്ച നഷ്ട്ട പരിഹാര മാതൃകയിൽ കണ്ണോത്ത് മല അപകടത്തിൽപ്പെട്ടവർക്കും നഷ്ട പരിഹാരം നൽകണം, തീർത്തും നിർധനരും അന്നന്ന് കൂലി തൊഴിലെടുത്ത് ജീവിക്കുന്നവരുമായ തൊഴിലാളി സ്ത്രീകളാണ് മരിച്ചത്. പലർക്കും നല്ലൊരു വീട് പോലുമില്ല. നഷ്ടപരിഹാരം നൽകുവാൻ സർക്കാർ കല താമസം ഉണ്ടാവരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലാ ജന സെക്രട്ടറി ടി മുഹമ്മദ്. ജില്ലാ സെക്രട്ടറിമാരായ സി കുഞ്ഞബ്ദുള്ള, ഹാരിസ് പടിഞ്ഞാറത്തറ. മാനന്തവാടി നിയോജക മണ്ഡലം പ്രസിഡന്റ് സി പി മൊയ്തു ഹാജി. ജന സെക്രട്ടറി കെ സി അസീസ് കോറോം, കടവത്ത് മുഹമ്മദ്. വെട്ടൻ അബ്ദുല്ല ഹാജി.കുന്നോത്ത് ഇബ്രാഹിം ഹാജി പടയൻ റഷീദ്. വനിതാ ലീഗ് ജില്ലാ ജന സെക്രട്ടറി കെ കെ സി മൈമൂന, നിയോജക മണ്ഡലം പ്രസിഡന്റ് ആമിന സത്താർ. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഹാരിസ് കാട്ടിക്കുളം. ജന സെക്രട്ടറി ശിഹാബ് മലബാർ. ജലീൽ പടയൻ . തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വൈ പ്രസിഡന്റ് പി എം ഇബ്രാഹിം. മുസ്ലിം ലീഗ് തവിഞ്ഞാൽ പഞ്ചായത്ത് ജന സെക്രട്ടറി മോയി കാസിം, മുനീർ പാറക്കടവത്ത്, സമദ് കുന്നോത്ത്, വനിതാ ലീഗ് പഞ്ചായത്ത് ഭാരവാഹികളായ നദീറ നൗഷാദ്,കൈമാറുന്നിസ, സുലൈഖ ചാമക്കാലി, സുഹറ യൂസഫ് എന്നിവരും സംഘത്തോടൊപ്പം ഉണ്ടായിരുന്നു ,

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.