വയനാട് ജില്ലാ സീനിയർ ഫുട്‌ബോള്‍ ടീമിനുള്ള ജേഴ്‌സി വിതരണം ചെയ്തു.

സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന വയനാട് ജില്ലാ ഫുട്‌ബോള്‍ ടീമിനെ പ്രഖ്യാപിച്ചു. മുഹമ്മദ് മസൂദ് ക്യാപ്റ്റനും, ശ്രീജിത്ത് ശിവരാമന്‍ വൈസ് ക്യാപ്റ്റുമായ 20 അംഗ ടീമാണ് ജില്ലക്ക് വേണ്ടി കളിക്കുന്നത്. സെപ്റ്റംബര്‍ 2 മുതല്‍ ആരംഭിച്ച ചാമ്പ്യന്‍ഷിപ്പ് മത്സരത്തില്‍ വയനാടിന്റെ ആദ്യ മത്സരം സെപ്റ്റംബര്‍ 5 ന് കോട്ടയവുമായാണ്. മീനങ്ങാടിയില്‍ നടന്ന സെലക്ഷന്‍ ട്രയല്‍സിലൂടെ തിരഞ്ഞെടുത്ത കളിക്കാര്‍ക്കായി ഡബ്ല്യു.എം.ഒ കോളേജ് ഗ്രൗണ്ടില്‍ പരിശീലനങ്ങള്‍ നല്‍കിയിരുന്നു. വിവിധ ടീമുകളുമായി ജില്ലാ സ്റ്റേഡിയത്തില്‍ പരിശീലനത്തിന്റെ ഭാഗമായി മത്സരങ്ങളും സംഘടിപ്പിച്ചു. തുടര്‍ന്നാണ് 20 അംഗ ടീമിനെ തെരഞ്ഞെടുത്തത്. മുഹമ്മദ് സഫ്‌നാദ്, വിശാഖ് എം.എം, ശ്രീനാഥ് എം, അബിനാഷ്, മുഹമ്മദ് ഇജാസ്, നജീബ് പി, അരുണ്‍ ലാല്‍ എം, അജയ് പി.വി, അര്‍ജുന്‍, മിദിലാജ് സി.കെ, മുഹമ്മദ് അനസ് കെ.എം, യാഷീന്‍ മാലിക്, ഗോകുല്‍ കൃഷ്ണ സി, സഫ്‌നാസ്, നിഖില്‍ എന്‍.എം, വിപുല്‍ വേലായുധന്‍, മുഹമ്മദ് അര്‍ഷാദ് പി.പി, നവീന്‍ സുരേഷ് എന്നിവരാണ് മറ്റ് ടീമംഗങ്ങള്‍. ഡോ. ജംഷാദ് കെ.സി മുഖ്യപരിശീലകനും, മുനീര്‍ സഹ പരിശീലകനുമാണ്. ഫിറോസ് ബാബുവാണ് മാനേജര്‍.

ജില്ലാ സ്പോർട്സ് കൗൺസിൽ നടന്ന പരിപാടിയിൽ ജേഴ്‌സി വിതരണോദ്ഘാടനം ടീം ക്യാപ്റ്റന്‍ മുഹമ്മദ് മസൂദിന് നല്‍കി നിര്‍വ്വഹിച്ചു.ഡി.എഫ്.എ സെക്രട്ടറി ബിനു തോമസ്, വൈസ് പ്രസിഡൻ്റ് നാസർ കല്ലങ്കോടൻ, എക്‌സിക്യുട്ടീവ് അംഗം നിഷാന്ത് മാത്യൂ, മുഖ്യപരിശീലകന്‍ ഡോ. മുഹമ്മദ് ജംഷാദ് കെ. സി , സഹ പരിശീലകൻ മുനീർ കെ, മാനേജര്‍ ഫിറോസ് ബാബു എം എന്നിവര്‍ സന്നിഹിതരായിരുന്നു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.