രക്ഷിതാക്കൾക്കൊപ്പം പോകണമെന്ന് പെൺ സുഹൃത്ത്; ഹൈകോടതിയിൽ യുവാവിന്‍റെ ആത്മഹത്യ ശ്രമം

കൊച്ചി: പെൺ സുഹൃത്ത്രക്ഷിതാക്കൾക്കൊപ്പം പോകുന്നുവെന്നറിയിച്ചതോടെ ഹൈകോടതി ജഡ്ജിന്‍റെ ചേംബറിന് മുന്നിൽ യുവാവിന്‍റെ ആത്മഹത്യ ശ്രമം. ഹേബിയസ് കോർപസ് ഹരജിയിൽ ഹൈകോടതിയിൽ ഹാജരായ തൃശൂർ ചാലക്കുടി സ്വദേശി വിഷ്‌ണുവാണ് (31) തിങ്കളാഴ്ച രാവിലെ ജസ്റ്റിസ് അനു ശിവരാമന്‍റെ ചേംബറിന് പുറത്തുവെച്ച് കൈഞരമ്പു മുറിച്ചത്. ഇയാളെ ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലെത്തിച്ചു. ഇയാളുടെ സ്ഥിതി ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

എറണാകുളം ജില്ലയിലെ സ്വകാര്യ ലോ കോളജ് വിദ്യാർഥിനിയായ മകളെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി നൽകിയ ഹരജിയാണ് ജസ്റ്റിസ് അനുശിവരാമൻ, ജസ്റ്റിസ് സി. ജയചന്ദ്രൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്. വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ വിഷ്ണുവിനൊപ്പം കഴിയുന്ന മകളെ വിട്ടുകിട്ടണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

കോടതി നിർദേശ പ്രകാരം തിങ്കളാഴ്ച രാവിലെ യുവതിയെ ഹാജരാക്കുകയും ഇവർ മാതാപിതാക്കളുമായി സംസാരിക്കുകയും ചെയ്തു. ഉച്ചക്ക് ജഡ്ജിയുടെ ചേംബറിൽ കേസ് വീണ്ടും പരിഗണിച്ചപ്പോൾ മാതാപിതാക്കൾക്കൊപ്പം പോവുകയാണെന്നും ആൺ സുഹൃത്തിന്‍റെ വാഹനത്തിൽ സൂക്ഷിച്ച തന്‍റെ ബാഗ് തിരിച്ചു വേണമെന്നും യുവതി ആവശ്യപ്പെട്ടു. ഇതെടുത്ത് തിരികെ ചേംബറിന് മുന്നിലെത്തിയപ്പോഴാണ് വിഷ്ണു ബാഗിൽനിന്ന് കത്തിയെടുത്ത് കൈ ഞരമ്പ് മുറിച്ചത്.

ബഹളം കേട്ട് അടുത്ത ചേംബറിൽനിന്ന് പുറത്തുവന്ന ജസ്റ്റിസ് മേരി ജോസഫ് പ്രശ്നത്തിന് പരിഹാരമുണ്ടാക്കാമെന്നും കത്തി താഴെയിടണമെന്നും വിഷ്‌ണുവിനോട് അഭ്യർഥിച്ചു. തുടർന്നാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.നാളുകളായി വിഷ്ണുവും യുവതിയും ഒന്നിച്ചാണ് താമസം. മകളെ കാണാനില്ലെന്ന് കാട്ടി നൽകിയ പരാതിയിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നാരോപിച്ചാണ് പിതാവ് ഹൈകോടതിയെ സമീപിച്ചത്. മകനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വിഷ്ണുവിന്‍റെ പിതാവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.