വെള്ളമുണ്ട:വെള്ളമുണ്ട പഞ്ചായത്തിൽ ലൈഫ് മിഷൻ പദ്ധതി അട്ടിമറിച്ചതിനെതിരെ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് സിപി മൊയ്തു ഹാജി ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് സിദ്ധീഖ് ഇ.വി അദ്യക്ഷത വഹിച്ചു.
ജില്ലാ യൂത്ത്ലീഗ് വൈസ് പ്രസി.ജാസർ പാലക്കൽ മുഖ്യ പ്രഭാഷണം നടത്തി. ഹാരിസ് കാട്ടിക്കുളം,നാസർ എ കെ മോയി, എ.ടി അസീസ്,മോയി പി,ബായികൊച്ചി, സി പി ജബ്ബാർ,അയ്യൂബ്,നാസർ.കെ.കെ,സിറാജ്,ജിൻഷാദ് എ.സി, മുഹമ്മദലി എന്നിവർ സംബന്ധിച്ചു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.
കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട







