അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയും, സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 13 ന് രാവിലെ 10 ന് ജില്ലാ ടീ ബി സെന്ററില്‍ നടക്കുന്ന മത്സരത്തില്‍ (മെഡിക്കല്‍ കോളേജ് കോമ്പൗണ്ട്) 8, 9, 11 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ എച്ച് ഐവിയെകുറിച്ച് അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു വിദ്യാഭ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നും രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ലഭിക്കും. നാടക മത്സരത്തിന് ഒന്നും രണ്ടും മൂന്നും സ്ഥാനക്കാര്‍ക്ക് യഥാക്രമം 5000, 4000, 3000 രൂപയാണ് സമ്മാനതുക. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ dacowayanad@gmail.com ലോ 9847162300 എന്ന വാട്ട്സാപ്പ് നമ്പറിലോ പേര്, വയസ്സ്, പഠിക്കുന്ന കോഴ്സ്, സ്ഥാപനത്തിന്റെ പേര്, മൊബൈല്‍ നമ്പര്‍ എന്നിവ അയച്ച് സെപ്റ്റംബര്‍ 8 നകം രജിസ്റ്റര്‍ ചെയ്യണം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







