ശ്രേയസ് ബത്തേരി മേഖലയുടെ ആഭിമുഖ്യത്തിൽ ദേശീയ അധ്യാപകദിനവും ഓണാഘോഷവും നടത്തി.നെന്മേനി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല പുഞ്ചവയൽ ഉദ്ഘാടനം ചെയ്തു.ബത്തേരി മേഖല ഡയറക്ടർ ഫാ.ബെന്നി
പനച്ചിപ്പറമ്പിൽ അദ്ധ്യക്ഷത വഹിച്ചു.പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്.സ്വാഗതം ആശംസിച്ചു.അധ്യാപികയായ
ലെയോണ ബിജുവിനെ നെന്മേനി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റ്റിജി ചെറുതോട്ടിൽ ഷാൾ അണിയിച്ച് ആദരിച്ചു .വത്സ ജോസ്,ഒ.ജെ. ബേബി,പി.പി.സ്കറിയ എന്നിവർ സംസാരിച്ചു. വിവിധ കായിക മത്സരങ്ങൾ നടത്തി,വിജയികൾക്ക് സമ്മാനങ്ങൾ നൽകി.ഓണസദ്യയോടെ പരിപാടികൾ സമാപിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്