കമ്പളക്കാട്:’അകലട്ടെ ലഹരി ഉയരട്ടെ മൂല്യവും ബാല്യവും ‘ എന്ന സന്ദേശമുയര്‍ത്തി കമ്പളക്കാട് ടൗണില്‍ നടന്ന ശോഭയാത്രയില്‍ പങ്കെടുത്തവര്‍ക്ക് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കമ്പളക്കാട് യൂണിറ്റ് കമ്മിറ്റി മധുരം വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് മുഹമ്മദ് അസ്ലം ബാവ, ജനറല്‍ സെക്രട്ടറി താരീക് കടവന്‍, ട്രഷറര്‍ സി.രവീന്ദ്രന്,ജംഷീദ് കിഴക്കയില്‍, വേണു സംഗമം, റിയാസ് വി.പി, അസീസ്,അഷറഫ് എന്നിവര്‍ നേതൃത്വം നല്കി

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







