കൽപ്പറ്റ: കൽപ്പറ്റ വിദേശമദ്യ വിൽപ്പനശാല
പരിസരത്ത് സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ പുത്തൂർവയൽ സ്വദേശിയായ തെങ്ങുംതൊടി വീട്ടിൽ നിഷാദ് ബാബു (40) എന്നയാൾ മര ണപ്പെട്ട സംഭവത്തിൽ പ്രതികളെ കൽപ്പറ്റ പോലീസ് അറസ്റ്റ് ചെയ്തു. കൽപ്പറ്റ ബൈപാസ് റോഡ്, കൈനിക്കൽ വിട്ടിൽ ചക്കര എന്ന കെ.സമീർ (37), മുട്ടിൽ കൊട്ടാരം വീട്ടിൽ മുഹമ്മദ് ഷരീഫ് (33) എന്നിവരെയാണ് കൽപ്പ ഇൻസ്പെക്ടർ എസ്.എച്ച്.ഒ അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. സംഭവശേഷം കർണ്ണാടകയിലേക്ക് കടന്നു കളയാൻ ശ്രമിച്ച സമീറിനെ കൽപ്പറ്റ ടൗണിൽ വെച്ചും, ഷരീഫിനെ മുട്ടിലിൽ വെച്ചുമാണ് പോലീസ് അതി വിദഗ്ദമായി പിടികൂടിയത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







