കേരള സർക്കാർ വയനാട് ജില്ല ഫിഷറീസ് വകുപ്പ് പൊതുകുളങ്ങളിലെ മത്സ്യവിത്ത് നിക്ഷേപം ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് ഡയറക്ടർ ആഷിഖ് ബാബുവിന്റെ നേതൃത്വത്തിൽ
മരവയൽ പൊതുകുളത്തിൽ
കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി രനീഷ് നിർവഹിച്ചു.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹണി ജോസ്,സി.ഡി.എസ്.ചെയർമാൻ ശാന്ത,അസിസ്റ്റന്റ് എക്സ്റ്റൻഷൻ ഓഫീസർ അനീഷ് കുമാർ എന്നിവർ സംസാരിച്ചു. അക്വാ കൾച്ചർ പ്രൊജക്റ്റ് കോഡിനേറ്റേഴ്സ് പ്രമോട്ടേഴ്സ് മറ്റു പ്രദേശവാസികൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍