ഹെല്‍ത്ത് ഗ്രാന്റ് പ്രോജക്ടുകൾ ആസുത്രണ സമിതി അംഗീകാരം നല്‍കി

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2022-23 വര്‍ഷത്തെ ഹെല്‍ത്ത് ഗ്രാന്റ് പ്രോജക്ടുകള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.

ഹെല്‍ത്ത് ഗ്രാന്റ് മാര്‍ഗ്ഗരേഖ പ്രകാരമുള്ള പദ്ധതികള്‍ യോഗം ചര്‍ച്ച ചെയ്തു. കെട്ടിടങ്ങളിലാത്ത ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ സഹായം നല്‍കുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി 22 ഗ്രാമ പഞ്ചായത്തുകളിലായി 38 ആരോഗ്യ ഉപകേന്ദ്രങ്ങള്‍ക്കും, 2 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ക്കും തുക അനുവദിച്ചു. പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കുന്ന എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും രോഗനിര്‍ണ്ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുന്നതിന് എല്ലാ പഞ്ചായത്തുകള്‍ക്കും തുക അനുവദിച്ചു. ആരോഗ്യ ഉപകേന്ദ്രങ്ങളില്‍ രോഗ നിര്‍ണ്ണയ സൗകര്യങ്ങള്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രാഥമിക ആരോഗ്യ പരിരക്ഷ നല്‍കുന്ന മറ്റ് ആരോഗ്യ സ്ഥാപനങ്ങളിലും രോഗ നിര്‍ണ്ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുമാണ് തുക അനുവദിച്ചിട്ടുള്ളത്. കുടുംബാരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും ഹെല്‍ത്ത്, വെല്‍നസ് പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നതിന് എല്ലാ ഗ്രാമപഞ്ചായത്തുകള്‍ക്കും തുക അനുവദിച്ചു. നഗരപ്രദേശങ്ങളിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ഉപകേന്ദ്രങ്ങളിലും രോഗ നിര്‍ണ്ണയ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന് ജില്ലയിലെ മൂന്ന് നഗരസഭകള്‍ക്കും തുക ലഭ്യമായിട്ടുണ്ട്. 2021-22 ഹെല്‍ത്ത് ഗ്രാന്റ് വിനിയോഗ പുരോഗതി യോഗം വിലയിരുത്തി.
തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ 2023 – 24 വാര്‍ഷിക പദ്ധതി നിര്‍വ്വഹണവുമായി ബന്ധപ്പെട്ട ഗുണഭോക്തൃ പട്ടിക കൈമാറാനുള്ള തദ്ദേശ സ്വംയഭരണ സ്ഥാപനങ്ങള്‍ എത്രയും വേഗം പട്ടിക കൈമാറണമെന്ന് ജില്ലാ ആസൂത്രണ സമിതിയോഗം നിര്‍ദ്ദേശിച്ചു.

ഹോയിമോപ്പതി വകുപ്പിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി വനിതകള്‍ക്കായി ഷീ ക്യാമ്പെയിന്‍ ഫോര്‍ വുമണ്‍ എന്ന പേരില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഹോയിപ്പതി വകുപ്പ്, വനിത ശിശു വികസന വകുപ്പ്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവരുടെ സഹകരണത്തോടെ ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും ലാബ് ഇന്‍വെസ്സിഗേഷന്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കല്‍പ്പറ്റയില്‍ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന അദ്ധ്യക്ഷന്മാരുമായി ആലോചിച്ച് ഇത് സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഹോമിയോ ഡി.എം.ഒ യെ ചുമതലപ്പെടുത്തി.
ജില്ലയിലെ മുഴുവന്‍ അന്യസംസ്ഥാന തൊഴിലാളികളുടെ കണക്കെടുത്ത് വിവരങ്ങള്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തുന്നതിന് ലേബര്‍ വകുപ്പ്, പോലീസ്, എക്‌സൈസ്, തദ്ദേശ സ്വംയഭരണവകുപ്പ് എന്നിവര്‍ സംയുക്തമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. വാര്‍ഡ് മെമ്പര്‍മാരെ ഉപയോഗപ്പെടുത്തി കണക്കെടുപ്പ് പൂര്‍ത്തീകരിക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സഹകരിക്കണമെന്ന് ജില്ലാ ആസൂത്രണസമിതി നിര്‍ദ്ദേശിച്ചു. ജില്ലാ ആസൂത്രണഭവന്‍ എ.പി.ജെ ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരയ്ക്കാരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍.മണിലാല്‍, ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശ ഭരണ സ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി

തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ

പനമരം പുഴയിൽ വീണ്ടും മുങ്ങിമരണം യുവാവിനെ തിരിച്ചറിഞ്ഞില്ല.

പനമരം: പനമരത്ത് നീരട്ടാടി ഭാഗത്ത് ശരത്ത് എന്ന യുവാവ് മുങ്ങി മരിച്ചതിന് പിന്നാലെ മറ്റൊരു യുവാവും മുങ്ങി മരിച്ചു. എന്നാൽ ഈ യുവാവിനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.ഇന്ന് വൈകീട്ടോടെ പനമരം വലിയ പുഴയിൽ മുങ്ങിയ യുവാവിനെ

‘ചിക്കൻ ഫ്രൈഡ് റൈസിൽ ചിക്കനില്ല’; ഹോട്ടലിലെ കമ്പ്യൂട്ടർ അടിച്ചുതകർത്ത് യുവാവ്

ആലപ്പുഴ: ഹോട്ടലിലെ കമ്പ്യൂട്ടറും സാമഗ്രികളും അടിച്ചുതകര്‍ത്ത് യുവാവ്. ആലപ്പുഴയിലെ ഹരിപ്പാടാണ് സംഭവം. ചിക്കന്‍ ഫ്രൈഡ് റൈസില്‍ ചിക്കനില്ലെന്ന് ആരോപിച്ച് ഇതിൽ പ്രകോപിതനായാണ് യുവാവിന്റെ അതിക്രമം. ഇന്നലെ ഹരിപ്പാടുളള ചിക്കാഗോ ഹോട്ടലിലാണ് സംഭവമുണ്ടായത്. ആറാട്ടുപുഴ സ്വദേശി

സ്വർണാഭരണ പ്രേമികൾക്ക് ആശ്വാസ വാർത്ത, വില കുറയും, സുപ്രധാന തീരുമാനവുമായി കേന്ദ്രം; ഇറക്കുമതി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അനുമതി

രാജ്യത്തെ സ്വര്‍ണ്ണ-വെള്ളി വിപണിയില്‍ നിര്‍ണ്ണായക മാറ്റങ്ങള്‍ക്ക് വഴിയൊരുക്കി കേന്ദ്ര സര്‍ക്കാര്‍ .സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി , ആക്‌സിസ് ബാങ്ക് തുടങ്ങി 15 പ്രമുഖ ബാങ്കുകള്‍ക്ക് സ്വര്‍ണ്ണവും വെള്ളിയും വിദേശത്തുനിന്ന് നേരിട്ട് ഇറക്കുമതി

ശ്രീനാരായണ ധർമ്മീമാംസ പരിഷത്തും ശ്രീ ശാരദ പ്രതിഷ്ഠ വാർഷിക മഹോത്സവവും ഞായറാഴ്ച നടക്കും

പുൽപ്പള്ളി:ഗുരുധർമ്മ പ്രചരണ സഭ വയനാട് ജില്ലാ കമ്മിറ്റിയുടെയും മാതൃസഭ,യുവജന സഭ ജില്ലാ കമ്മിറ്റികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ 114 -മത് ശ്രീ ശാരദ പ്രതിഷ്ഠാ വാർഷിക മഹോത്സവവും 64-ാമത് ശ്രീനാരായണ ധർമ്മ മീമാംസ പരിഷത്തും സംഘടിപ്പിക്കും.

വേനൽ കാലത്ത് വാങ്ങുന്ന പഴങ്ങൾ സുരക്ഷിതമോ? പരിശോധന ശക്തമാക്കാൻ എഫ്എസ്എസ്എഐ

ന്യൂഡൽഹി: പഴങ്ങൾ കൃത്രിമമായി പഴുപ്പിക്കാൻ മാരകമായ കാൽസ്യം കാർബൈഡ് ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടിയുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും പരിശോധന ശക്തമാക്കാൻ ഭക്ഷ്യസുരക്ഷാ കമീഷണർമാർക്ക്

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.