വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയിലെ നിലവില്‍ ഒഴിവുള്ള ഓവര്‍സീയര്‍ തസ്തികയിലേക്ക് പട്ടികവര്‍ഗ്ഗക്കാരായ അപേക്ഷകരില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. ബി.ടെക്/ഡിപ്ലോമ/ ഐ.ടി.ഐ സിവില്‍ എഞ്ചിനീയറിംഗ് എന്നീ യോഗ്യതയുള്ള അപേക്ഷകര്‍ പട്ടികവര്‍ഗ്ഗക്കാരാണെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്ന മസര്‍ട്ടിഫിക്കറ്റും സഹിതം സെപ്തംബര്‍ 26 ന് രാവിലെ 11 ന് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം. ഫോണ്‍ 04935 230325.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







