വാരാമ്പറ്റ:ജി.എച്ച്. എസ് വരാമ്പറ്റ സ്കൂളിന് പന്തിപ്പൊയിൽ ബ്ലാക്ക് ഹോഴ്സ് ഗ്രൂപ്പ് സ്പോൺസർ ചെയ്ത ഹോക്കികിറ്റ് കൈമാറി.
ചടങ്ങ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡന്റ് മമ്മൂട്ടി പി.സി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം കെ. വിജയൻ,വെള്ളമുണ്ട ഗ്രാമപഞ്ചായത്ത് മെമ്പർ അസീസ് പി.എ,നൂറുദ്ധീൻ ഷെയ്ഖ്, ഹെഡ്മാസ്റ്റർ ഷൈബു എൻ. കെ,നൗഷിദ, വി. ടി. സുലൈമാൻ,അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും