മാനന്തവാടി: വയനാടിനെ മുഖവൈകല്യ രഹിത ജില്ലയായി മാറ്റാൻ ലക്ഷ്യമാക്കിയ ‘പുഞ്ചിരി’ പദ്ധതി മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി. ജ്യോതിർഗമയ, പോച്ചപ്പൻ ട്രസ്റ്റ് എന്നിവ ചേർന്നാണ് ‘പുഞ്ചിരി’ പദ്ധതി നടപ്പിലാക്കുന്നത്. മാനന്തവാടിയിൽ നടന്ന മുഖവൈകല്യ നിവാരണ ക്യാമ്പ് ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു. ബെസി പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. പി.കെ. പ്രേമരാജൻ, പി.ആർ. ഉണ്ണികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ഡോക്ടർമാരായ റുച്ചി ശ്രീവാസ്തവ, അക്ഷയ് സിങ്കൾ എന്നിവർ രോഗികളെ പരിശോധിച്ചു. ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയയും നടത്തും.തുടർ ചികിൽസയും സൗജന്യമാണ്.

എത്രനാൾ ജീവിച്ചിരുക്കുമെന്ന് അറിയണോ? ഒരു തുള്ളി രക്തമോ ഉമിനീരോ മതി
ഒരു വ്യക്തി ആരോഗ്യകരമായി വയസാവുന്നതിന് അത്യാവശ്യമായ മാനസിക, ശാരീരിക പ്രവർത്തനങ്ങളുടെ അളവ് മനസിലാക്കാൻ കഴിയുന്ന ഒരു പുതിയ രീതി കണ്ടെത്തിയിരിക്കുകയാണ് ഗവേഷകർ. ഡിഎൻഎ മീഥൈലേഷൻ എന്ന പ്രക്രിയയിലൂടെ ഒരാൾ മരിക്കാനുള്ള സാധ്യതയും എങ്ങനെയാണ് പ്രായമമാകുന്നതെന്നുവരെയും