ജനത്തെ ‘ഷോക്കടിപ്പിക്കാന്‍’ സര്‍ക്കാര്‍; വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ച

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന അടുത്തയാഴ്ചയോടെ പ്രഖ്യാപിക്കും. പുതിയ നിരക്കുകള്‍ പന്ത്രണ്ടിനോ പതിമൂന്നിനോ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പ്രഖ്യാപിക്കും. യൂണിറ്റിന് ശരാശരി 41 പൈസ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡിന്റെ ആവശ്യം അംഗീകരിക്കാനിടയില്ല. ഒക്ടോബര്‍ ഒന്ന് മുതല്‍ പുതുക്കിയ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരും.

കെഎസ്ഇബി സമര്‍പ്പിച്ച താരിഫ് നിര്‍ദ്ദേശങ്ങളിന്മേല്‍ വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ മേയ് 23 ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കി, ജൂണില്‍ ഉത്തരവിറക്കാനിരിക്കെയാണ് ഹൈക്കോടതി സ്റ്റേവന്നത്. അത്കഴിഞ്ഞദിവസം നീക്കി. ജീവനക്കാരുടെ പെന്‍ഷന്‍ ബാധ്യത ഉപയോക്താക്കളില്‍ നിന്ന് ഈടാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.നാലുവര്‍ഷത്തേയ്ക്ക് യൂണിറ്റിന് ശരാശരി 41 പൈസയുടെ താരിഫ് വര്‍ധനയ്ക്കാണ് വൈദ്യുതി ബോര്‍ഡ് അപേക്ഷ നല്‍കിയത്. കമ്മിഷന്‍ നേരത്തെ ചോദിച്ച വിശദാംശങ്ങള്‍ വൈദ്യുതി ബോര്‍ഡ് പതിനൊന്നും പന്ത്രണ്ടിനുമായി സമര്‍പ്പിക്കും. തുടര്‍ന്ന് അന്നുതന്നെ തീരുമാനം വരാനാണ് സാധ്യത.

പെന്‍ഷന്‍ ബാധ്യത മാറുന്നതോടെ യൂണിറ്റിന് 17 പൈസവരെ കുറയാം. എങ്കിലും സമീപകാലത്ത് പുറമെ നിന്ന് വൈദ്യുതി വാങ്ങിയതിന്റെ അധികബാധ്യത നിലനില്‍ക്കുന്നു. അരുണാചല്‍ പ്രദേശ് പവര്‍ കോര്‍പറേഷന്‍ അടുത്തമാസം 150 മെഗാവാട്ടും മാര്‍ച്ചില്‍ രണ്ടാഴ്ച 50 മെഗാവാട്ടും വൈദ്യുതി കടംനല്‍കാമെന്ന് സമ്മതിച്ചിട്ടുണ്ട്. ഇത് മഴക്കാലത്ത് കേരളം തിരികെ നല്‍കണം. കഴിഞ്ഞ ദിവസങ്ങളില്‍ തുറന്ന ഹ്രസ്വകാല കരാര്‍ പ്രകാരം യൂണറ്റിന് ശരാശരി 7.50 രൂപയ്ക്കും മധ്യകാല കരാര്‍ പ്രകാരം 6.88 രൂപയ്ക്കും വൈദ്യുതി നല്‍കാമെന്ന് കമ്പനികള്‍ സമ്മതിച്ചുണ്ട്. കടംവാങ്ങല്‍ കരാറുകള്‍ കൂടി തുറന്നതോടെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ടെന്‍ഡര്‍ നടപടികളെല്ലാം പൂര്‍ത്തിയായി. ഇതിന് റഗുലേറ്ററി കമ്മിഷന്റെ അനുമതി വേണം. യൂണിറ്റിന് 4.29 വൈദ്യുതി ലഭിച്ചുകൊണ്ടിരുന്ന ദീര്‍ഘകാല കരാര്‍ പുനഃസ്ഥാപിക്കുന്നത് സംബന്ധച്ച് ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ട് അടുത്തമന്ത്രിസഭായോഗത്തില്‍ പരിഗണിച്ചേക്കും.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ

കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്

ജേഴ്സി കൈമാറി.

കൽപ്പറ്റ .എറണാകുളത്ത് വെച്ചു നടക്കുന്ന സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന വയനാട് ജില്ലാ ടീമുനുള്ള ജേഴ്‌സി വിതരണ ചടങ്ങ് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്‌ കെ എം ഫ്രാൻസിസ് സ്പോർട്സ് കൗൺസിൽ ഹാളിൽ

എടപ്പെട്ടി സ്കൂളിൽ വിജയോൽസവം നടത്തി

എടപ്പെട്ടി: ഗവ. എൽ പി സ്കൂളിൽ 2025-26 അധ്യയന വർഷം ഉപജില്ലാ ശാസ്ത്രോൽസവം, കലോൽസവം എന്നിവയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നതിന് വിജയോൽസവം നടത്തി. ദേശീയ അധ്യാപക അവാർഡ് ജേതാവ് രാധാകൃഷ്ണൻ മാണിക്കോത്ത്

സംസ്ഥാന ട്രാക്ക് സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് – വയനാടിന് മികച്ച നേട്ടം

തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിംഗ് മത്സരത്തിൽ വയനാടിന് മികച്ച നേട്ടം.14 വയസിൽ താഴെയുള്ള പെൺകുട്ടികളുടെ ടൈം ട്രയൽ, പർസ്യൂട്ട് വിഭാഗങ്ങളിൽ ഡിയോണ മേരി ജോബിഷ് (ഒന്നാം സ്ഥാനം) വുമൺ എലൈറ്റ് കാറ്റഗറിയിൽ

നവംബർ 30 ന് ശേഷം ഈ ബാങ്കിംഗ് സേവനം ലഭിക്കില്ല, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി എസ്ബിഐ

ദില്ലി: നവംബർ 30 ന് ശേഷം ഓൺലൈൻ ബാങ്കിലൂടെയും യോനോയിലും എംകാഷ് സേവനം സേവനം ലഭിക്കില്ലെന്ന് വ്യക്തമാക്കി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. സേവനം നിർത്തലാക്കിക്കഴിഞ്ഞാൽ ഗുണഭോക്തൃ രജിസ്ട്രേഷൻ ഇല്ലാതെ പണം അയയ്ക്കുന്നതിനോ എംകാഷ്

തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.