ഹെലികോപ്റ്ററുകൾ മുതൽ അത്യാധുനിക തോക്കുകൾ വരെ; ജോ ബൈഡൻ എത്തിയത് വൻ സുരക്ഷാസന്നാഹത്തിനൊപ്പം..

ഡൽഹി: ജി 20 യുടെ ഭാഗമായി വിവിധ നേതാക്കള്‍ ഡല്‍ഹിയിലെത്തിയിട്ടുണ്ട് . അക്കൂട്ടത്തിൽ ഏറ്റവും സുരക്ഷാ അകമ്പടിയോടെ സഞ്ചരിക്കുന്ന ആളാണ് അമേരിക്കൻ പ്രസിഡൻ്റ്. ഓരോ രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന പ്രസിഡന്റിനെ സംരക്ഷിക്കാൻ വലിയ സന്നാഹങ്ങളാണ് അമേരിക്ക ഒരുക്കിയിട്ടുള്ളത്.

അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ജി20 ഉച്ചകോടിക്കായി ഇന്ത്യയിലെത്തിയതും അത്തരം ഒരുവൻ സുരക്ഷാസന്നാഹത്തിനൊപ്പം ആയിരുന്നു. അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ബൈഡന് മുന്നേ ഇന്ത്യയിലെത്തിയിരുന്നു. ഉച്ചകോടി കഴിഞ്ഞ് ബൈഡൻ തിരിച്ചു പോയതിന് ശേഷം മാത്രമാണ് സുരക്ഷാ സംവിധാങ്ങൾ അമേരിക്കയിലേക്ക് തിരികെ പോവുക.

ഹെലികോപ്റ്ററുകൾ മുതൽ ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള കാറുകൾ, അത്യാധുനിക ആയുധങ്ങൾ, ആയിരക്കണക്കിന് റൗണ്ട് ബുള്ളറ്റുകൾ, കൈവിലങ്ങുകൾ, ബാറ്റൺ, ബോംബ് ഡിറ്റക്ടറുകൾ, കൺട്രോൾ റൂം, ആശയവിനിമയ സംവിധാനങ്ങൾ തുടങ്ങി വൻ സന്നാഹങ്ങളാണ് ജോ ബൈഡനുവേണ്ടി ഇന്ത്യയിലെത്തിയത്. അമേരിക്കൻ പ്രസിഡൻ്റിന്‍റെ വരവിന് ആഴ്ചകൾക്ക് മുന്നേ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു.

ഇന്ത്യയിലെ യുഎസ് എംബസ്സിയുമായി ബന്ധപ്പെട്ട് കൊണ്ടു വരേണ്ട സുരക്ഷാ ഉപകരണങ്ങളുടെയടക്കം പട്ടിക തയ്യാറാക്കിയായിരുന്നു ഒരുക്കങ്ങൾ.

മറ്റ് രാജ്യങ്ങൾക്കില്ലാത്ത പല സംവിധാനങ്ങളും അമേരിക്കയുടെ കയ്യിലുണ്ട്. അത്തരത്തിലൊന്നാണ് യുഎസിന്റേത് മാത്രമായ ഒരു സുരക്ഷാ ഗ്രിഡ്. ഒരു കൺട്രോൾ റൂം, കമ്മ്യൂണിക്കേഷൻസ് സിസ്റ്റംസ്, ഉപകരണങ്ങൾ, വൈദ്യസഹായം എന്നിവയടങ്ങിയതാണ് ആ സുരക്ഷാ ഗ്രിഡ്.

21 മുതൽ 28 വയസ്സ് വരെ മാത്രം പ്രായമുള്ള കഠിന പരിശീലനം ലഭിച്ച മികച്ച സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രസിഡന്റിൻ്റെ സുരക്ഷക്കായി നിയോഗിച്ചിട്ടുള്ളത്. ലോങ് റേഞ്ച്, ഷോർട്ട് റേഞ്ച് ആയുധങ്ങളും ബുള്ളറ്റിനെ പ്രതിരോധിക്കാനുള്ള ഷീൽഡുകളും ഇവരുടെ കൈവശമുണ്ടാകും .

ബൈഡൻ യാത്രക്ക് ഉപയോഗിക്കുന്ന വിമാനത്തിന് പുറമെ, ഹെലികോപ്റ്ററുകളും സുരക്ഷാ ഉദ്യോഗസ്ഥരുടെ കൈവശമുണ്ടാകും. വേദിയിലേക്കും മറ്റും യാത്ര ചെയ്യുന്നതിനായി ‘ദി ബീസ്റ്റ്’ ഉൾപ്പെടെയുള്ള വാഹനങ്ങളും സജ്ജമാക്കിയിട്ടുണ്ട്.

പ്രസിഡൻ്റിന് നേരെ എന്തെങ്കിലും നീക്കമുണ്ടായാൽ അദ്ദേഹത്തെ മാറ്റുന്നതിനായി വിമാനത്താവളങ്ങളും തൊട്ടടുത്ത തുറമുഖങ്ങളുമടക്കം ഏജൻസികൾ തയ്യാറാക്കിയിട്ടുണ്ട്. ബൈഡൻ വിമാനത്തിൽ കയറി പുറപ്പെട്ടാൽ മാത്രമേ ഇന്ത്യയിലൊരുക്കിയ സുരക്ഷാ സംവിധാനങ്ങൾ പിൻവലിക്കൂ.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.