മീനങ്ങാടി: ബത്തേരി- കൽപ്പറ്റ റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക്.കഴിഞ്ഞ ദിവസം ഈ റൂട്ടിലോടുന്ന സ്വകാര്യ ബസ് കണ്ടക്ടറെ നാട്ടുകാർ മർദ്ദിച്ചെന്ന പരാതിയെ തുടർന്നാണ് പണിമുടക്ക്. മുട്ടിൽ – വിവേകാനന്ദ റൂട്ടിൽ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് അപകടമുണ്ടായതിനെ തുടർന്നുള്ള വാക്ക് തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. അൽഫോൻസ ബസ് കണ്ടക്ടർ ബിബിനാണ് മർദ്ദനമേറ്റ പരാതിയുള്ളത്.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്