നക്ഷത്ര ഇഷ്ടിയാഗം ഓഫീസ് ഉദ്ഘാടനം ചെയ്തു.

മാനന്തവാടി :സദ് ശ്രീ വേദിക് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ 2024 മാർച്ച് 15 മുതൽ 34 ദിവസങ്ങളിലായി വയനാട് വെള്ളമുണ്ടയിൽ നടക്കുന്ന നക്ഷത്ര ഇഷ്ടി യാഗത്തിന്റെ ഓഫീസ് ഉദ്ഘാടനം മാനന്തവാടി ക്ലബ്ബ് കുന്നിലെ എൻഎസ്എസ് ബിൽഡിംഗ് സമുച്ചയത്തിൽ മുൻസിപ്പൽ ചെയർപേഴ്സൺ സികെ രത്നവല്ലി
ഭദ്രദീപം കൊളുത്തി നിർവഹിച്ചു . സ്വാഗത സംഘം ചെയർമാൻ പി ചന്ദ്രൻ മംഗലശേരി, വൈസ് ചെയർമാൻ നാരായണ വാര്യർ, ട്രഷറർ ജിത്തു തമ്പുരാൻ, ജനറൽ സെക്രട്ടറി കെ.സജിത് കുമാർ ,ചീഫ് കോ-ഓർഡിനേറ്റർ മനോജ് നമ്പീശൻ എന്നിവർ സംസാരിച്ചു.

3000 വർഷങ്ങൾക്കുശേഷമാണ് ഭാരതത്തിൽ ഇങ്ങനെ ഒരു യാഗം നടക്കുന്നത് എന്ന് സംഘാടകർ അവകാശപ്പെട്ടു. യജുർവേദത്തിലാണ് ഈ യാഗത്തിന്റെ സംഹിതയും റെഫറൻസും ഉൾക്കൊള്ളുന്നത്. അശ്വതി മുതൽ രേവതി വരെ നക്ഷത്രങ്ങളിൽ ഉള്ളവർക്ക് ഓരോ ദിവസങ്ങളിലും പ്രത്യേകം പൂജകളും നക്ഷത്ര വൃക്ഷ പരിപാലനത്തിനുള്ള അവസരങ്ങളും ഉണ്ടായിരിക്കും. തികച്ചും പരിസ്ഥിതി സൗഹൃദപരമായാണ് യാഗം സംഘടിപ്പിക്കുന്നത്. കേന്ദ്ര – സംസ്ഥാന മന്ത്രിമാർ, മറ്റ് രാഷ്ട്രീയ സാംസ്കാരിക പ്രമുഖർ , സിനിമ അടക്കമുള്ള എല്ലാ കലാ മേഖലയിലെയും പ്രവർത്തകർ , കായിക പ്രതിഭകൾ, രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ഈശ്വര സേവ ചെയ്യുന്ന സംന്യാസിമാർ തുടങ്ങി ജാതി മത രാഷ്ട്രീയ ഭേദമന്യേ എല്ലാവർക്കും ഈ യാഗത്തിൽ പങ്കെടുക്കുവാൻ സൗകര്യം ഒരുക്കുന്നുണ്ട് എന്ന് സംഘാടകർ പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.