ഇതെന്താ പച്ച നിറത്തിൽ! പന്ത്രണ്ട് കോഴിമുട്ടയ്ക്കു സമമാണ് ഈ മുട്ട

മുട്ടയുടെ രുചിയെ കുറിച്ച് കൂടുതലൊന്നും വിവരിക്കേണ്ട കാര്യമില്ല. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിനും അത്യുത്തമവുമാണ്. കോഴിയുടെയോ താറാവിന്റെയോ മുട്ടയാണ് നാം സാധാരണയായി ഉപയോഗിക്കാറ്. എന്നാൽ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിച്ചത് ഒരു എമു മുട്ടയാണ്.

മൂന്നോ നാലോ അംഗങ്ങളുള്ള വീട്ടിൽ എല്ലാവർക്കും കഴിക്കാൻ പാകത്തിന് വലുപ്പമുണ്ട് ആ മുട്ടയ്ക്ക്. പന്ത്രണ്ട് കോഴിമുട്ടയ്ക്കു സമമാണ് ഒരു എമു മുട്ട എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. മുട്ടയുടെ വലുപ്പവും തോടിന്റെ നിറവുമൊക്കെ സോഷ്യൽ ലോകത്തിനു ആശ്ചര്യം സമ്മാനിച്ചു എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സമൂഹമാധ്യമമായ എക്സിലാണ് എമു മുട്ടയുടെ പാചകമടക്കമുള്ള വിഡിയോ പങ്കുവെയ്ക്കപ്പെട്ടത്. പച്ചനിറത്തിലുള്ള വലിയ മുട്ട കാണിച്ചു കൊണ്ടാണ് വിഡിയോ ആരംഭിക്കുന്നത്. ആദ്യകാഴ്ചയിൽ ഒരു അവക്കാഡോയോട് സാദൃശ്യം തോന്നാനിടയുണ്ട്. കോഴിയുടെയോ താറാവിന്റെ മുട്ടയുടെയോ പോലെ കട്ടികുറഞ്ഞ പുറം തോടല്ല എമു മുട്ടയുടേത്. അതുകൊണ്ടു തന്നെ ഒന്നിൽ കൂടുതൽ തവണത്തെ പരിശ്രമത്തിന്റെ ഫലമായാണ് മുട്ട പൊട്ടുന്നത്. എണ്ണയൊഴിച്ചു ചൂടാക്കാനായി വച്ചിരിക്കുന്ന പാനിലേക്കാണ് മുട്ട പൊട്ടിച്ചു ഒഴിക്കുന്നത്. ആരുമൊന്നു അതിശയിച്ചു പോകുന്നത്രയും വലുപ്പമേറിയതാണ് മഞ്ഞക്കരു. മുട്ടയും സാധാരണ കാണുന്നതിൽ നിന്നും വിഭിന്നമായി വലുപ്പമേറിയതാണ്.

”എപ്പോഴെങ്കിലും എമു മുട്ട കഴിച്ചിട്ടുണ്ടോ? പന്ത്രണ്ട് കോഴിമുട്ടയ്ക്ക് സമമാണിത്. അതിന്റെ മഞ്ഞക്കരു നോക്കൂ… എന്റെ സഹോദരി തന്നതാണ് ഈ എമു മുട്ട. ആദ്യമായാണ് പാചകം ചെയ്തു കഴിക്കാൻ പോകുന്നത്.” എന്നിങ്ങനെയാണ് മുട്ടയുടെ വിഡിയോയ്ക്കു ക്യാപ്ഷൻ ആയി എഴുതിയിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ നിന്നും ധാരാളം പ്രതികരണങ്ങളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. അതിൽ കൂടുതൽ പേർക്കും അറിയേണ്ടിയിരുന്നത് കോഴി മുട്ടയുടെ രുചിയോട് സമാനമായിരിക്കുമോ ഈ മുട്ടയുടേതും എന്നായിരുന്നു. മുട്ടയുടെ പച്ച നിറത്തെക്കുറിച്ചും വിഡിയോയുടെ താഴെ കമെന്റുകളുണ്ട്. കൂടുതൽ പേരും മുട്ട തോടിന്റെ കട്ടിയെക്കുറിച്ചും ആകർഷകമായ പച്ചനിറത്തെക്കുറിച്ചും സ്വാദിനെക്കുറിച്ചുമൊക്കെയാണ് വിഡിയോയ്ക്കു താഴെ പരാമർശിച്ചിട്ടുള്ളത്.

സായാഹ്ന ഓ പി ആരംഭിച്ചു.

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് കാപ്പും കുന്ന്കുടുംബാരോഗ്യ കേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽ സായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എ ജോസ് എം പി നൗഷാദ്

ജാഗ്രത! ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റ് ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചു, കേരളത്തിൽ 3 ദിവസം ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത

തിരുവനന്തപുരം: ഈ വർഷത്തെ ആദ്യ ചുഴലിക്കാറ്റായ ‘ശക്തി ‘ അറബികടലിൽ പ്രവേശിച്ചതോടെ ഇടിമിന്നലോടെയുള്ള മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ് അടുത്ത 3 ദിവസം കേരളത്തിൽ ഇടിമിന്നൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ

ആ ഭാ​ഗ്യവാനെ ഇന്ന് അറിയാം; തിരുവോണം ബമ്പർ നറുക്കെടുപ്പ്

കേരള ഭാഗ്യക്കുറി വകുപ്പിന്റെ 25 കോടി നേടുന്ന ഭാ​ഗ്യവാൻ ആരെന്ന് ഇന്ന് അറിയാം. ശനിയാഴ്‌ച ഇന്ന് പകൽ രണ്ടിന് തിരുവനന്തപുരത്തെ ഗോര്‍ഖി ഭവനിൽ നറുക്കെടുപ്പ് നടക്കും. ചരക്കുസേവന നികുതി മാറ്റവുമായി ബന്ധപ്പെട്ടും അപ്രതീക്ഷിതമായ കനത്ത

വാഹനലേലം

ജലസേചന വകുപ്പ് പടിഞ്ഞാറത്തറ ബിഎസ്പി അഡിഷണൽ സബ് ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ ഉപയോഗിച്ചിരുന്ന കെഎൽ 12 എഫ് 2124 നമ്പറിലുള്ള ബൊലേറോ ജീപ്പ് വാഹനം ലേലം ചെയ്യുന്നു. ക്വട്ടേഷനുകൾ ഒക്ടോബർ 15

വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു.

കോഴിക്കോട് കുറ്റിക്കാട്ടൂരിന് സമീപംആറാം മൈലിൽ ബസ് സ്കൂട്ടറിൽ ഇടിച്ച് വിദ്യാർത്ഥി മരിച്ചു.വൈത്തിരി പൊഴുതന സ്വദേശി ഫർഹാൻ (18 )ആണ് മരിച്ചത്.രാത്രി ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. പെരുമണ്ണയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ഇതുവഴി വന്ന കാറിനെ

വന്യമൃഗശല്യ പരിഹാരത്തിന് 1.13 കോടിയുടെ ഹാങിങ് ഫെൻസിങ് പദ്ധതി നടപ്പാക്കി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത്

വികസന നേട്ടങ്ങള്‍ ചര്‍ച്ച ചെയ്ത് മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിന്റെ വികസന സദസ്സ്. ഗ്രാമ പഞ്ചായത്തിന്റെ അടിസ്ഥാന-പശ്ചാത്തല വികസനം ലക്ഷ്യമിട്ട് നടപ്പാക്കിയ ഗ്രാമീണ റോഡുകള്‍, നടപ്പാതകള്‍, കെട്ടിടങ്ങള്‍, റോഡ് നവീകരണം, കുടിവെള്ള പദ്ധതികള്‍, നടപ്പാലം, കലുങ്കുകള്‍, ഓവുചാലുകള്‍,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.