കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (KUHS) ഈ വർഷം നടത്തിയ ബിരുദാനന്തര ബിരുദ പരീക്ഷയായ എംഎസ് ഒബ്സ്റ്റേട്രിക്സ് & ഗൈനക്കോളജിയിൽ നാലാം റാങ്ക് നേടി ഡോ. ഖദീജ ഷെറിൻ.കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിൽ നിന്നും എംഎസ് പൂർത്തിയാക്കിയ ഖദീജ ഷെറിൻ, കുറ്റ്യാടി പാറക്കടവ് കിഴക്കേടത്തിൽ നിഹാലിന്റെ (ലിത്വാനിയ) ഭാര്യയും തരുവണ അമ്മക്കോത്ത് നൗഷാദിന്റെയും ഇളയിടത്ത് സാഹിറയുടെയും മകളുമാണ്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







