ജല്‍ജീവൻ മിഷന്റെ ഭാഗമായി ആരംഭിച്ച ജില്ലയിലെ ജലഗുണനിലവാര പരിശോധനാ ലാബുകളിലേക്ക് ക്വാളിറ്റി മാനേജര്‍,ടെക്‌നിക്കല്‍ മാനേജര്‍, ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍,സാംപ്ലിങ്ങ് അസിസ്റ്റന്റ് തസ്തികകളില്‍ കരാര്‍ നിയമനം നടത്തുന്നു. ക്വാളിറ്റി മാനേജര്‍ യോഗ്യത ബി.എസ്.സി കെമിസ്ട്രി, ജല പരിശോധനാ മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം, എം.എസ്.സി കെമിസ്ട്രി ഉള്ളവര്‍ക്ക് രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ യോഗ്യത പ്ലസ് ടു, കമ്പ്യൂട്ടര്‍ പരിജ്ഞാനം. സാംപ്ലിങ്ങ് അസിസ്റ്റന്റ് യോഗ്യത എസ്.എസ്.എല്‍.സി, ശാരീരിക ക്ഷമത. പ്രായപരിധി 40. താല്‍പര്യമുള്ളവര്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് സ്റ്റേഷനു സമീപമുള്ള ജല അതോറിറ്റി ജില്ലാ ലാബില്‍ സെപ്തംബര്‍ 19 ന് രാവിലെ 11 നും ഉച്ചക്ക് 2 നും ഇടയില്‍ യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പും ബയോഡാറ്റയുമായി അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 8289940566.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







