ഒണ്ടയങ്ങാടി : ഒണ്ടയങ്ങാടി സെന്റ് മാർട്ടിൻസ് എൽ പി സ്കൂളിനായി മാനന്തവാടി രൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി പുതിയതായി നിർമിച്ച ഹൈടെക് വിദ്യാലയക്കെട്ടിടം മാനന്തവാടി രൂപതയുടെ മെത്രാൻ അഭിവന്ദ്യ മാർ ജോസ് പൊരുന്നേടം പിതാവ് നാടിന് സമർപ്പിച്ചു. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കെതിരെ പിന്തിരിഞ്ഞു നിൽക്കാതെ അനിവാര്യമായ മാറ്റങ്ങളെ ഉൾക്കൊള്ളാൻ സമൂഹത്തിനു കഴിയണമെന്ന് ഉദ്ഘാടനവേളയിൽ പിതാവ് ഓർമപ്പെടുത്തി.
മാനന്തവാടി രൂപത കോർപ്പറേറ്റ് മാനേജർ ഫാ. സിജോ ഇളംകുന്നപ്പുഴ അധ്യക്ഷത വഹിച്ചു.
മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം.എം ഗണേശൻ ലൈബ്രറിയുടെയും മാനന്തവാടി നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ സ്മാർട്ട് ക്ലാസ്സ് മുറികളുടെയും ഉദ്ഘാടനം നിർവഹിച്ചു. മുനിസിപ്പൽ ചെയർപേഴ്‌സൺ സി.കെ രത്നവല്ലി, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ അഡ്വ.സിന്ധു സെബാസ്റ്റ്യൻ, പി. ടി. എ പ്രസിഡന്റ് കെ ബാലചന്ദ്രൻ, പ്രധാനാധ്യാപകൻ വർക്കി എൻ. എം, പൂർവ അധ്യാപക പ്രതിനിധികൾ, മുൻ മാനേജർമാരായ ഫാ. ജോസ് കളപ്പുര, ഫാ. സിബിച്ചൻ ചേലക്കാപ്പള്ളിൽ തുടങ്ങിയവർ സംസാരിച്ചു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







