കല്‍പ്പറ്റ: വയനാടിനെ ബാലസൗഹൃദ ജില്ലയായി മാറ്റുന്നതിനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കുന്നതിന് ജ്വാല സെന്റര്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സ് ആന്‍ഡ് എംപവര്‍മെന്റിന്റെ നേതൃത്വത്തില്‍ കുട്ടികളുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകള്‍, സന്നദ്ധ സംഘടനാ പ്രതിനിധികള്‍, വിദഗ്ധര്‍ എന്നിവരുടെ ശിൽപ്പശാല സംഘടിപ്പിച്ചു.കുട്ടികളുമായി ബന്ധപ്പെട്ട എല്ലാ ഇടങ്ങളും ബാല സൗഹൃദമാക്കുന്നതിന് ബന്ധപ്പെട്ട എല്ലാവരും നടപ്പിലാക്കേണ്ടുന്ന കര്‍മ്മ പരിപാടികള്‍, കുട്ടികള്‍ നിലവില്‍ നേരിടുന്ന പ്രശ്‌നങ്ങളും പരിഹാരങ്ങളും, സംവിധാനങ്ങളുടെയും രക്ഷിതാക്കളുടെയും ഉത്തരവാദിത്വങ്ങളും പങ്കാളിത്തവും എന്നിവക്ക് ശിൽപ്പശാല രൂപം നൽകി.സെന്റര്‍ ഫോര്‍ ചൈല്‍ഡ് റൈറ്റ്‌സ് ആന്റ് എംപവര്‍മെന്റിന്റെ ലോഗോ വയനാട് ജില്ല സ്‌പെഷ്യല്‍ ജുവനൈല്‍ പോലീസ് യൂണിറ്റ് നോഡല്‍ ഓഫീസര്‍ റബിയത്ത്.പി പ്രകാശനം ചെയ്തു.ജ്വാല പ്രസിഡന്റ് പി. സി. ജോസ് മോഡറേറ്ററായിരുന്നു. ഡയറക്ടര്‍ സി.കെ.ദിനേശന്‍,എസ്.എസ്.കെ പ്രോഗ്രാം കോ ഓഡിനേറ്റര്‍ അനില്‍കുമാര്‍.വി, ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ മജേഷ് രാമന്‍, വിമുക്തി ജില്ലാ മിഷന്‍ കോ.ഓഡിനേറ്റര്‍ ഫെബിന വി റൗഫ്, നീതി വേദി ഡയറക്ടര്‍ ഫ്‌ലെയിസി ജോസ്, ജോസഫ് ടി.ജെ, ഷിനിമോള്‍ ബേബി,ജ്വാല ടീം മെമ്പര്‍മാരായ സതീഷ് കുമാര്‍ പി. വി,ലക്ഷ്മണന്‍ ടി.എ,റീജ കെ ആര്‍,മെല്‍ഹ മാണി എന്നിവര്‍ സംസാരിച്ചു.

ലയണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും, പ്രധാനമന്ത്രിയെ കാണും; 4 നഗരങ്ങൾ സന്ദര്ശിക്കും
കൊല്ക്കത്ത: അര്ജന്റീന ഫുട്ബോള് ടീം നായകന് ലിയോണല് മെസി ഡിസംബറില് ഇന്ത്യയിലെത്തും. ഇന്ത്യയിലേക്ക് വരാന് അര്ജന്റീന ടീമിന്റെ അനുമതി ലഭിച്ചുവെന്ന് കൊൽക്കത്തയിലെ വ്യവസായി സതാദ്രു ദത്ത വാര്ത്താ ഏജന്സിയായ പിടിഐയോട് പറഞ്ഞു. ഡിസംബര് 12ന്